പാലക്കാട്: ആനപ്പേടിയൊഴിയാതെ അകത്തേത്തറ എന്‍എസ്എസ് എന്‍ജിനീയറിങ് കോളേജ് മരുതക്കോട് രണ്ടാം വാര്‍ഡിലെ ജനങ്ങള്‍. ജനവാസ മേഖലയില്‍ ആനഇറങ്ങുവാന് തുടങ്ങിയിട്ട് മാസങ്ങളായി. ഇതുമൂലം വൈകിട്ട് ആറുമണിയായാല്‍ വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
കൂലിപ്പണിക്കാരും പട്ടികജാതിക്കാരും താമസിക്കുന്ന ഈ മേഖലയില്‍ വഴിവിളക്കുകള്‍ വളരെ കുറവാണ്. ഉള്ളവ കത്തുന്നുമില്ല. ജനപ്രതിനിധികളാരും ഈ പ്രദേശം തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആരുടെയെങ്കിലും ജീവന് പോകുന്ന സമയത്ത് ദുഃഖവും ഖേദവും പ്രകടിപ്പിച്ചതുകൊണ്ട് കാര്യമില്ലെന്നും പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ആനഭീതിയില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തണമെന്നും ഈ പരിസരത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലെ അടിക്കാടുകള്‍ വെട്ടി മാറ്റണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: