സാന്‍ഫ്രാന്‍സിസ്കോ: സമൂഹമാധ്യമ കമ്പനിയായ ട്വിറ്റര്‍ വാങ്ങിയതിനു പിന്നാലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിനെക്കൂടാതെ കമ്പനിയുടെ സിഎഫ്ഒ, ലീഗല്‍ പോളിസി, ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്റര്‍ വാങ്ങുന്നതിനുള്ള കരാറില്‍നിന്നു പിന്നോക്കം പോയ മസ്കിനെ കോടതിയില്‍ നേരിട്ടത് പരാഗിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. കോടതി നിര്‍ദേശിച്ചതു പ്രകാരം കരാര്‍ നടപ്പാക്കാനുള്ള കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോഴാണ് മസ്കിന്റെ നടപടികള്‍.
സാന്‍ഫ്രാന്‍സിസ്കോയില്‍ ഉള്ള ട്വിറ്ററിന്റെ ആസ്ഥാനവും അദ്ദേഹം സന്ദര്‍ശിച്ചു. ബുധനാഴ്ച ഒരു സിങ്കുമായാണ് മസ്ക് ട്വിറ്റര്‍ ആസ്ഥാനത്ത് എത്തിയത്. പുതിയ ഉത്തരവാദിത്വവുമായി പൊരുത്തപ്പെടുന്നതിനാണ് (സിങ്ക്-ഇന്‍) സിങ്കുമായി എത്തിയതെന്ന് വീഡിയോ പങ്കുവച്ച് മസ്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: