കൊട്ടാരക്കര: രണ്ടരകോടി രൂപ അടങ്കലില്‍ കൊട്ടാരക്കര പോലീസ് സ്‌റ്റേഷന് പുതിയ മന്ദിരം നിര്‍മിക്കാനുള്ള പ്രാരംഭനടപടികളായി. ജൂണില്‍ ഭരണാനുമതി നല്‍കിയ പ്രവര്‍ത്തിയുടെ കരാര്‍ ഉറപ്പിക്കുന്ന നടപടികളാണ് പൂര്‍ത്തിയായത്.
താഴത്തെ നിലയില്‍ റിസപ്ഷന്‍, ലോബി ഏരിയ, സ്‌റ്റേഷന്‍ഹൗസ് ഓഫീസറുടെ മുറി, റൈറ്ററുടെ മുറി, പോലീസ് സേനയുടെ ആയുധം സൂക്ഷിക്കാനുള്ള മുറി, ക്രമസമാധാന ചുമതലയുള്ള സബ് ഇന്‍സ്‌പെക്ടറുടെ മുറി, വനിതകളുടെയും പുരുഷന്‍മാരുടെയും ലോക്ക്അപ്പുകള്‍, ഭിന്നശേഷിക്കാര്‍ക്ക് ഉള്‍പ്പെടെയുള്ള ശുചീമുറികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സബ്ഇന്‍സ്‌പെക്ടറുടെ മുറി, കമ്പ്യൂട്ടര്‍ മുറി, െ്രെകംസബ്ഇന്‍സ്‌പെക്ടറുടെ മുറി, തൊണ്ടി, റിക്കാര്‍ഡ്മുറികള്‍, ശുചിമുറികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഒന്നാംനില. രണ്ടാംനിലയില്‍ കോണ്‍ഫറന്‍സ്ഹാള്‍, റിക്രിയേഷനും പുരുഷ,വനിതാപോലീസുകാരുടെ വിശ്രമമുറി, കിച്ചന്‍, ഡൈനിംഗ് മുറികള്‍, പ്രത്യേകം ശുചിമുറികള്‍ എന്നീ സംവിധാനങ്ങളാണ് സജ്ജമാക്കുന്നത്.
7350 ചതുരശ്രഅടി വിസ്തീര്‍ണമുള്ള പുതിയ പോലീസ് സ്‌റ്റേഷന്‍മന്ദിരത്തിന്റെ നിര്‍മാണ ചുമതല കേരളാപോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്. കൊട്ടാരക്കര ഗേള്‍സ് ഹൈസ്‌കൂളിന് സമീപം പോലീസ് വകുപ്പിന്റെ അധീനതയിലുള്ള രണ്ടരഏക്കര്‍ സ്ഥലത്താണ് പുതിയ മന്ദിരം നിര്‍മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: