തിരുവനന്തപുരം : ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. വെള്ളിയാഴ്ചയാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച ഉത്തരവിറങ്ങും. അതുവരെ കേസുമായി ബന്ധപ്പെട്ട് എംഎല്‍എയെ അറസ്റ്റ് ചെയ്യരുതെന്നും തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞത്.
അഭിഭാഷകന്റെ ഓഫീസില്‍ വച്ച് എല്‍ദോസ് മര്‍ദ്ദിച്ചെന്ന യുവതിയുടെ പരാതിയില്‍ വഞ്ചിയൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ കേസിലാണ് കോടതി ഉത്തരവ് വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ പരാതിക്കാരിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി എല്‍ദോസ് ജില്ലാ കോടതിയെ സമീപിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കല്‍, മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വഞ്ചിയൂര്‍ പോലീസ് എല്‍ദോസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പീഡനകേസില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെട്ട് അഭിഭാഷകന്റെ ഓഫീസില്‍ വച്ച് രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയും മര്‍ദ്ദിച്ചെന്നുമായിരുന്നു യുവതിയുടെ പരാതിയില്‍ പറയുന്നത്. കേസില്‍ എല്‍ദോസിനെ മാത്രം പ്രതിയാക്കിയാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തതെങ്കിലും കുടുതല്‍ പേരെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: