ലക്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യാനാഥിനെതിരേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ സമാജ്വാദി പാര്‍ട്ടി (എസ്പി) എംഎല്‍എയും മുന്‍ മന്ത്രിയുമായ അസം ഖാന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. രാംപൂര്‍ കോടതി ശിക്ഷ അല്‍പ്പസമയത്തിനകം ശിക്ഷ പ്രഖ്യാപിക്കും. മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ അസംഖാന് എതിരെ ചുമത്തിയിട്ടുണ്ട്. ശിക്ഷ രണ്ടു വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍ അസം ഖാന്റെ നിയമസഭാംഗത്വം റദ്ദാകും.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തയ പ്രസംഗത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അന്നത്തെ കളക്റ്റര്‍ ഐഎഎസ് ഔഞ്ജനേയ കുമാര്‍ സിങ്ങിനുമെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് 2019 ഏപ്രില്‍ 9ന് രാംപൂരിലെ മിലാക് കോടതിയില്‍ അസംഖാനെതിരെ സെക്ഷന്‍ 153 എ (രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) പ്രകാരം കേസെടുത്തത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: