കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്നെ സസ്പെന്‍ഡ് ചെയ്തത് നിയമ വിരുദ്ധമണെന്നും സര്‍ക്കാര്‍ ഉ്ത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം ശിവശങ്കര്‍. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് നല്കിയ ഹര്‍ജിയിലാണ് കേസുമായി ബന്ധപ്പെട്ട് തന്നെ സസ്പെന്‍ഡ് ചെയ്ത നടപടിമ റദ്ദാക്കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ 170 ദിവസമാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. ഈ കാലയളവ് സര്‍വീസ് ആയി കണക്കാക്കണം. തനിക്കെതിരെയുണ്ടായ സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്നില്‍ മാധ്യമ വിചാരണയും ബാഹ്യസമ്മര്‍ദ്ദവും ഉണ്ട്. മാധ്യമങ്ങളില്‍ നിന്നുള്ള കോലാഹലങ്ങളേയും തൃപ്തിപ്പെടുത്താനും രാഷ്ട്രീയ താത്പ്പര്യവുമാണ് തനിക്കെതിരായ നടപടിക്ക് കാരണമെന്നും ശിവശങ്കര്‍ അറിയിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റാരോപിതനായാണ് താന്‍ ജയിലില്‍ കിടന്നത്. തനിക്കെതിരെ കുറ്റങ്ങളൊന്നും കണ്ടെത്താന്‍ എന്‍ഐഎയ്ക്ക് കഴിഞ്ഞില്ല. സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷയും അച്ചടക്ക നടപടിയുടെ പേരില്‍ തള്ളിയെന്നും ശിവശങ്കറിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: