മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്ത് ചരിത്രപരമായ പ്രഖ്യാപനവുമായി ബിസിസിഐ. ഇനി മുതല്‍ പുരുഷ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കുള്ള അതേ മാച്ച് ഫീസ് ആകും വനിത ടീം അംഗങ്ങള്‍ക്കും നല്‍കുക. ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്തെ വിവേചനം അവസാനിപ്പിക്കാനുള്ള പ്രധാന ചുവടുവയ്പ്പാണിതെന്ന് ബിസിബിഐ സെക്രട്ടറി ജയ് ഷാ ട്വീറ്ററിലൂടെ അറിയിച്ചു. ലിംഗപരമായ തുല്യത ഉറപ്പാക്കുന്ന പുതിയ യുഗത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് രംഗം കടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി മുതല്‍ പുരുഷ- വനിത ടീമുകള്‍ക്കുള്ള വേതനം ഇത്തരത്തിലായിരിക്കും. ടെസ്റ്റ് (15 ലക്ഷം). ഏകദിനം (ആറു ലക്ഷം) ട്വന്റി20 (മൂന്നു ലക്ഷം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: