കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസിലെ അഞ്ചു പ്രതികളില്‍ ഒരാളായ ഫിറോസ് ഇസ്മയില്‍ 2020ല്‍ യുഎഇയില്‍ നിന്നും നാടുകടത്തപ്പെട്ട വ്യക്തി. ഇദ്ദേഹം ഐഎസ്ഐഎസിന്റെ കടുത്ത അനുഭാവിയാണ്.
ഇദ്ദേഹം ഇന്‍റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ബോംബുണ്ടാക്കുന്നത് എങ്ങിനെ? (How to make bomb?) എന്നതിനുള്ള ഉത്തരമാണ്. ഇതോടെ അഞ്ച് പ്രതികളുടെയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയയ്‌ക്കാന്‍ തീരുമാനിച്ചു.
ഇത് ഒരു തീവ്രവാദ ആക്രമണമാണെന്നും അല്ലാതെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതല്ലെന്നും ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ അഭിപ്രായപ്പെട്ടു. ബിജെപി നേതാവ് നാരായണന്‍ തിരുപ്പതി എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണം പോരെന്നതിനാലാണ് എന്‍ഐഎ അന്വേഷണം ആവശ്യപ്പെടുന്നതെന്നും നരായണന്‍ തിരുപ്പതി പറഞ്ഞു. എന്‍ ഐഎ അന്വേഷണം വേണമെന്ന് അണ്ണാമലൈയുടെ നേതൃത്വത്തില്‍ ബിജെപി ശക്തമായി ആവശ്യമുന്നയിച്ചതോടെ പ്രതിരോധത്തിലായ മുഖ്യമന്ത്രി സ്റ്റാലിനും മുഖം രക്ഷിക്കാന്‍ ഇപ്പോള്‍ എന്‍ ഐഎ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.
കേസിലെ പ്രധാനപ്രതി ജമേസ മുബിന്റെ വീട്ടില്‍ നിന്നും 50 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തതോടെയാണ് പ്രശ്നം ഗുരുതരമായത്. നേരത്തെ കാര്‍ സ്ഫോനടത്തില്‍ ജമേസ മുബിന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
സംഭവത്തില്‍ മുഹമ്മദ് ദല്‍ഗ, മുഹമ്മദ് അസറുദ്ദീന്‍, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയില്‍, മുഹമ്മദ് അനസ് ഇസ്മയില്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരെ 15 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: