ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 28ന്് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തന്‍ ശിബിരിനെ അഭിസംബോധന ചെയ്യും. ഒക്ടോബര്‍ 27, 28 തീയതികളില്‍ ഹരിയാനയിലെ സൂരജ്കുണ്ഡിലാണ് ചിന്തന്‍ ശിബിര്‍ നടക്കുന്നത്.
സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരും ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി), സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ് (സിഎപിഎഫ്), സെന്‍ട്രല്‍ പോലീസ് ഓര്ഗനൈസേഷന് (സിപിഒ) എന്നിവയുടെ ഡയറക്ടര്‍ ജനറല്‍മാര്‍ എന്നിവരും ചിന്തന്‍ ശിബിരില്‍ പങ്കെടുക്കും.
പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ച പഞ്ചപ്രാണിന് അനുസൃതമായി ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നയരൂപീകരണത്തിന് ദേശീയ കാഴ്ചപ്പാട് നല്‍കാനുള്ള ശ്രമമാണ് ആഭ്യന്തര മന്ത്രിമാരുടെ ചിന്തന്‍ ശിബിര്‍. സഹകരണ ഫെഡറലിസത്തിന്റെ ആവേശത്തില്‍, കേന്ദ്രസംസ്ഥാന തലങ്ങളിലെ വിവിധ പങ്കാളികള്‍ തമ്മിലുള്ള ആസൂത്രണത്തിലും ഏകോപനത്തിലും ശിബിര്‍ കൂടുതല്‍ സമന്വയം കൊണ്ടുവരും.
പോലീസ് സേനയുടെ നവീകരണം, സൈബര്‍ ക്രൈം മാനേജ്മെന്റ്, ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ ഐടിയുടെ വര്‍ധിച്ച ഉപയോഗം, ലാന്‍ഡ് ബോര്‍ഡര്‍ മാനേജ്മെന്റ്, തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വിഷയങ്ങള്‍ ശിബിര്‍ ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: