ന്യൂദല്‍ഹി : ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ധനമന്ത്രി കെ.എന്‍ ഗോപാലിന്റെ പ്രീതി നഷ്ടമായെന്നും അതിനാല്‍ മന്ത്രിയെ പിന്‍വലിക്കണമെന്നുമാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി.
ധനമന്ത്രി അടുത്തിടെ നടത്തിയ പ്രസംഗങ്ങള്‍ അതൃപ്തി ഉളവാക്കുന്നതാണെന്നും, അപമാനിക്കുന്ന വിധത്തിലുള്ള പ്രസംഗമായിരുന്നുവെന്നും ഗവര്ണ് മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ പറയുന്നുണ്ട്.ധനമന്ത്രിയുടെ പ്രസ്താവന ദേശീയതയുടെ ചോദ്യം ചെയ്യുന്നതാണ്. ഈ മന്ത്രിയില്‍ തന്റെ പ്രീതി നഷ്ടമായി. സര്‍ക്കാര്‍ എന്ന നിലയില്‍ അദ്ദേഹത്തെ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രിക്ക് രേഖാമൂലം നല്കിയ കത്തില്‍ പറയുന്നുണ്ട്. ഗവര്‍ണര്‍ നിലവില്‍ ഒഡീഷയിലാണ്.
സര്‍വ്വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ കര്‍ശ്ശന നിലപാട് സ്വീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് ധനമന്ത്രിക്കെതിരേയും നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ഗവര്‍ണറെ അപമാനിക്കുന്ന ഒരു പരാമര്‍ശവും ധനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പ്രസംഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ പരാമര്‍ശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: