കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അഷറഫ് വീട്ടില്‍ തിരികെയെത്തി. ഇയാള്‍ക്കായി കഴിഞ്ഞ മൂന്ന് ദിവസമായി തെരച്ചില്‍ നടക്കുന്നതിനിടെ ചൊവ്വാഴ്ച രാത്രിയോടെ ഇയാള്‍ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം തന്നെ കണ്ണ് കെട്ടി തിരിച്ചിറക്കി വിടുകയായിരുന്നെന്നാണ് അഷ്്റഫ് പോലീസിനെ അറിയിച്ചത്.
തട്ടിക്കൊണ്ടുപോയ സംഘം ചൊവ്വാഴ്ച രാവിലെയോടെ കണ്ണ് കെട്ടി കൊല്ലത്ത്് ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് ബസ് കയറി കോഴിക്കോടെത്തി. തന്റെ ഫോണ്‍ നഷ്ടപ്പെട്ടതിനാല്‍ ആരേയും ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്നും അഷ്റഫ് പോലീസിനെ അറിയിച്ചു.
അതിനിടെ അഷ്റഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹര്‍ അറസ്റ്റിലായി. ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റ് രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുക്കം കൊടിയത്തൂര്‍ സ്വദേശികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്മാന് എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹോദരന് അലി ഉബൈറുമായി അഷറഫിന്റെ ഭാര്യ സഹോദരന് ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ എന്നാണ് പോലീസ് പറയുന്നത്. കരിപ്പൂര്‍ സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതികളാണ് അലി ഉബൈറാനും സഹോദരന് ഹബീബ് റഹ്മാനും.
മുക്കത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മുഹമ്മദ് അഷ്റഫിനെ ശനിയാഴ്ച രാത്രി 8.45 നാണ് താമരശേരിയില്‍ നിന്ന് രണ്ട് വാഹനങ്ങളില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇതിനായി ഉപയോഗിച്ച വാഹനങ്ങളിലൊന്നായ സുമോ കാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മറ്റൊരു വാഹനമായ സ്വിഫ്റ്റ് കാര്‍ മലപ്പുറം കോട്ടക്കലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. അലി ഉബൈറാനും അഷ്റഫിന്റെ ഭാര്യ സഹോദരനും തമ്മിലുള്ള പണം ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: