തിരുവുനന്തപുരം: മയക്കുമരുന്ന് ഉപയോഗത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച വീടുകളിൽ ദീപം തെളിയിച്ച് ഇടതു സര്‍ക്കാര്‍. കൊറോണയ്‌ക്കെതിരെ പാത്രം കൊട്ടാനും വിളക്ക് കൊളുത്താനും പ്രധാനമന്ത്രി മോദി പറഞ്ഞപ്പോള്‍ പരിഹസിച്ചിരുന്ന ഇടതുസര്‍ക്കാരിനെതിരെ ട്രോളന്‍മാര്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ആക്രമണം ഉയര്‍ത്തുകയാണ്.
നേരത്തെ ലഹരിക്കെതിരെ വീടുകളില്‍ ദീപം തെളിയിക്കണം എന്ന മന്ത്രി രാജേഷിന്റെ ആഹ്വാനം. പുറത്തുവന്നപ്പോഴേ ഇതിനെതിരെ വലിയ പരിഹാസം ഉയര്‍ന്നിരുന്നു.
കൊറോണ സമയത്ത് പ്രതിരോധ പ്രവർത്തകരോടുള്ള ആദര സൂചകമായി വൈകീട്ട് വീടുകളിൽ ദീപം തെളിയിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം ഉണ്ടായിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നത് സിപിഎമ്മും ഡിവൈഎഫ്‌ഐയുമാണ്. ഇതേ പാർട്ടിയുടെ സർക്കാരാണ് ലഹരിയ്‌ക്കെതിരെ ദീപം തെളിയിക്കാൻ ആഹ്വാനം ചെയ്തത്. വിളക്ക് തെളിയിച്ചാൽ കൊറോണ മാറുമോയെന്ന് ചോദിച്ച ടീം ആണ് ഇപ്പോൾ തിങ്കളാഴ്ച ദീപം തെളിയിച്ചതെന്നാണ് ഉയര്‍ന്നു കേട്ട ഒരു പരിഹാസം.
സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതികളാകുന്ന ലഹരിമരുന്ന് കേസുകൾ വർദ്ധിക്കുന്നതും മറ്റു ചിലര്‍ ട്രോളിന് വിഷയമാക്കി. ആറ് മണിവരെ ലഹരി ഉപയോഗിക്കാമോ എന്ന് ചോദിക്കുന്നവരും ട്രോളില്‍ പ്രത്യക്ഷപ്പെടുന്നു. സിഗരറ്റ് വലിച്ച് തീർത്ത് ദീപം തെളിയിക്കാൻ വരുന്ന സിപിഎമ്മുകാരെയും ട്രോളന്മാര്‍ പരിഹസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: