ലണ്ടന്‍: ബ്രിട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഋഷി സുനക് ഇന്ന് സത്യപ്രതിഞ്ജ ചെയ്യുപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും ഭാരതത്തിന് അഭിമാന മുഹൂര്‍ത്തം.
നൂറ്റാണ്ടുകള്‍ ഇന്ത്യന്‍ ഉപഭൂഖണ്ടത്തെ അടക്കി ഭരിച്ച ‘ലോകം അസ്തമിക്കാത്ത രാജ്യത്ത്’, ഒരിന്ത്യന്‍ വംശജന് അധികാരത്തിലെത്തുന്നു. ആദ്യമായി ഒരു ഹിന്ദു ബ്രിട്ടന്റെ പ്രധാനമന്ത്രി ആകുന്നത് ചരിത്രത്തിലെ അപൂര്‍വ്വമായൊരു തിരുത്ത് കൂടെയാണ്. ഹൈന്ദവ പാരമ്പര്യത്തിലും പൈതൃകത്തിലും ഉറച്ചു നില്ക്കുന്നതില് അഭിമാനിക്കുന്ന ഋഷിയുടെ സ്ഥാനലബ്ധി ലോകത്താകെയുള്ള ഹിന്ദുക്കള്‍ക്ക് അഭിമാനകരമാണ്.
ബോറിസ് ജോണ്സന് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു ഋഷി സുനക്. മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുമ്പോള്‍ ഭഹഗവത്ഗീത കയ്യില്‍ പിടിച്ചത് ലോക ശ്രദ്ധനേടിയിരുന്നു.
സമ്മര്‍ദം നിറയുന്ന സാഹചര്യങ്ങളില്‍ ഭഗവത്ഗീത തന്റെ രക്ഷയ്ക്ക് എത്താറുണ്ടെന്നും തന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കാറുണ്ടെന്നുമാണ് ഋഷി വിശദീകരിച്ചത്. കഴിഞ്ഞ ജന്മാഷ്ടമി ദിനത്തില്‍ ലണ്ടനില്‍ സുനകും ഭാര്യയും പശുവിനെ ആരാധിക്കുന്നതും ആരതി നടത്തുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വര്‍ഷവും ദീപാവലി ആഘോഷിക്കുകയും തന്റെ ഔദ്യോഗിക വസതിയില്‍ ദീപങ്ങള്‍ തെളിയിക്കുകയും ചെയ്യാറണ്ട് സുനക്. ദീപാവലി ദിനം തന്നെ പ്രധാനമന്ത്രി പദത്തിലെത്തിയെന്നത്. തന്റെ പൈതൃകത്തെയും സംസ്കാരത്തെയും മൂല്യങ്ങളെയും കുറിച്ച് കുടുംബം എപ്പോഴും ഓര്‍മിപ്പിക്കാറുണ്ടെന്നും ഋഷി പറഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ വംശജന് മാത്രമല്ല ഇന്ത്യയുടെ മരുമകന് കൂടെയാണ് ഋഷി സുനക്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷിത മൂത്തിയുടെ ഭര്‍ത്താവാണ് അദ്ദേഹം.. യുഎസിലെ സ്റ്റാന്‍ഫഡ് ബിസിനസ് സ്കൂളില്‍ വച്ചാണ് ഋഷി അക്ഷതയെ പരിചയപ്പെടുന്നത്. ഇരുവരുടേയും സൗഹൃദം വൈകാതെ പ്രണയമായി. 2009ലായിരുന്നു വിവാഹം. ഇവരുടെ മക്കളുടെ പേരിലും കാണാം ഇന്ത്യന്‍ ടച്ച്. കൃഷ്ണ, അനൗഷ്ക. ഋഷിയുടെ രാഷ്ട്രീയപ്രവേശനത്തിന് ഉറച്ച പിന്തുണയുമായി ഭാര്യ അക്ഷതയും നാരായണ മൂര്‍ത്തിയും കൂടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: