തിരുവനന്തപുരം : സര്‍വ്വകലാശാല വിഷയത്തില്‍ സംസാരിക്കാന്‍ ആവശ്യമുള്ളവര്‍ രാജ്ഭവനില്‍ വന്ന്് അനുമതി വാങ്ങിച്ചാല്‍ പ്രതികരണം നല്‍കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാനത്തെ ഒമ്പത് സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്.
നിങ്ങളില്‍ യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകര്‍ ആരെന്ന് അറിയില്ല. പാര്‍ട്ടി കേഡറുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ ആണെന്ന രീതിയില്‍ വന്നിരിക്കുന്നു. സംസാരിക്കാന്‍ ആവശ്യമുള്ളവര്‍ക്ക് രാജ് ഭവനിലേക്ക് വരാം. നിങ്ങളില്‍ എത്ര പേര് യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകരാണ്? ചിലര്‍ മാധ്യമ പ്രവര്‍ത്തകര്‍ ആയി നടിക്കുന്നു. അത്തരം ആളുകളോട് സംസാരിച്ചു സമയം കളയാന്‍ ഇല്ല. രാജ്ഭവനിലേക്ക് വരികയാണെങ്കില്‍ പ്രതികരിക്കാമെന്നും ഗവര്ണര്കൂട്ടിച്ചേര്ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: