ചെന്നൈ : കാര്‍ പൊട്ടിത്തെറിച്ചു യുവാവ് മരിച്ച സംഭവം ചാവേര്‍ ആക്രമണമാണെന്ന് സൂചന. 23ന് പുലര്‍ച്ചെ നഗരത്തിലെ പ്രധാന ക്ഷേത്രത്തിനടുത്ത് ടൗണ്‍ ഹാളിന് സമീപത്തായി നടന്ന സ്ഫോടനമാണ് ചാവേര്‍ ആക്രമണമാണെന്ന നിഗമനത്തിലേക്ക് എത്തിയത്.
കാറിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. ഉക്കടം സ്വദേശിയും എഞ്ചിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിന് (25) ആണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 2019 ല്‍ ഐഎസ് ബന്ധം സംശയിച്ച് ഇയാളെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നതാണ് കണ്ടെത്തിയത്. മുബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തു ശേഖരവും കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് അപകടം ചാവേര്‍ ആക്രമണം ആയിരുന്നോയെന്ന സംശയത്തിലേക്ക് എത്തിയത്. കണ്ടെത്തിയതാണ് ചാവേര്‍ ആക്രമണമെന്ന സംശയത്തിന് പ്രധാന കാരണം.
ഇതിനെ തുടര്‍ന്ന് ദീപവലി ആഘോഷങ്ങളും കണക്കിലെടുത്ത് സംസ്ഥാനത്തെ സുരക്ഷ കര്‍ശ്ശനമാക്കി. പോലീസിന് ജാഗ്രതാ നിര്‍ദ്ദേശവും സംസ്ഥാനത്തിന്റെ അതിര്‍ത്തികളിലെ പരിശോധനയും കടുപ്പിച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി സി.ശൈലേന്ദ്രബാബു നേരിട്ടാണ് സുരക്ഷാ ചുമതല വഹിക്കുന്നത്.
കോയമ്പത്തൂരിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലെല്ലാം കര്‍ശ്ശന പരിശോധന നടത്തി വരികയാണ്. സ്ഫോടനം നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോട്ടായി സംഗമേശ്വരര്‍ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും സീല്‍ ചെയ്തിരിക്കുകയാണ്. പ്രദേശത്ത് വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: