തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ സമരത്തിനൊരുങ്ങി ഇടതുജനാധിപത്യ മുന്നണി . നവംബര്‍ 15ന് ധര്‍ണ നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ സിപിഐ നേതാവ് കാനവും സിപിഎം നേതാവ് ഗോവിന്ദനുമാണ് പ്രഖ്യാപിച്ചത്. രാജ്ഭവന് മുന്നിലെ ധര്‍ണയില്‍ മുഖ്യമന്ത്രിയും പങ്കെടുക്കും.
ജില്ലാതലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. നവമ്പര്‍ രണ്ടിന് വിദ്യാഭ്യാസ വിദഗ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാനതല കണ്വെന്ഷന് നടത്തും.
ഗവര്‍ണറുടേത് അധികാരദുര്‍വിനിയോഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണറുടേത് വഴിവിട്ട നീക്കങ്ങളാണെന്നും സര്‍വ്വകലാശാലകളുടെ സ്വയം ഭരണം തകര്‍ക്കാനാണ് ശ്രമമെന്നും സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് നിയമവിരുദ്ധമായ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ആര്‍എസ്എസ് അനുഭാവികളെ തിരുകിക്കയറ്റാനാണ് ശ്രമമെന്നും ഗോവിന്ദന് ആരോപിച്ചു.
ഗവര്‍ണര്‍ കോടതിയാകേണ്ടെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: