ബെയ്ജിംഗ്: ചൈനയെന്നാല്‍ ഷീ ജിന്‍പിങ്ങാണെന്ന് ഉറപ്പിച്ചുകൊണ്ട് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാമത് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു. ചൈനയുടെ് പ്രസിഡന്റായും കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായും ഷി ജിന്‍പിങ് തുടരും. ചൈനയിലെ ഒന്‍പതര കോടി പാര്‍ട്ടി അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 2296 പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളാണ് ഷീയെ സര്‍വാധികാരിയാക്കുന്നത്.
എതിര് ശബ്ധമുണ്ടാക്കാന്‍ സാധ്യതയുള്ളവരെ എല്ലാം വെട്ടിനിരത്തിയാണ് ഷി ജിന്‍പിങ് സര്‍വാധികാരം കയ്യടക്കിയത്.
ഏറ്റവും വലിയ അധികാര സമിതിയായ ഏഴംഗ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ നാല് പേരേയും പുറത്താക്കി. ചൈനീസ് പ്രധാനമന്ത്രി ലീ കെക്വാങ്ങും ഇതില്‍ പെടും. തെരഞ്ഞെടുക്കപ്പെട്ട 205 അംഗ കേന്ദ്രകമ്മിറ്റിയില്‍ പോലും ഇവരില്ല. ഷി ജിന്‍പിങിനു പുറമെ ഉറ്റ വിശ്വസ്തരായ രണ്ട് പേരെ മാത്രമാണ് നിലനിര്‍ത്തിയത്. ചൈനീസ് പ്രസിഡന്റിന്റെ ധൈഷണിക കേന്ദ്രമായ വാന്‍ ഹ്യൂങ്ങിങ്ങും അച്ചടക്ക സമിതി ചെയര്മാന് ഷാവോ ലെജിയും. മുന്‍ഗാമിയായ മുന്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോയെ ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നിന്നും ബലമായി പുറത്താക്കിയിരുന്നു.
ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്ന രണ്ട് പതിറ്റാണ്ടിന്റെ കീഴ്വഴക്കം അവസാനിപ്പിച്ചാണ് മൂന്നാം തവണയും ഷീ ജിന്‍പിങ് പാര്‍ട്ടി തലവാനാകുന്നത്. വിപ്ലവത്തിന് ശേഷം മാവോ സെതൂങ്ങ്, ജിയാങ്ങ് സെമിന് രണ്ട് പേര്‍ക്ക് മാത്രമാണ് രണ്ടില്‍ കൂടുതല്‍ തവണ പാര്‍ട്ടി തലപ്പത്തേക്കെത്താന്‍ മുമ്പ് അവസരം ലഭിച്ചത്
ചൈനയെ നവ സോഷ്യലിസ്റ്റ് രാജ്യമാക്കാന്‍ വിശ്വാസം അര്‍പ്പിച്ചതില്‍ നന്ദിയെന്ന് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷീ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: