തിരുവനന്തപുരം: ഈ വര്‍ഷത്തെ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12നു നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.
സാംസ്കാരിക മന്ത്രി വി.എന്‍. വാസവന് മുഖ്യപ്രഭാഷണം നടത്തും. ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്യോഗസ്ഥര്‍ക്ക് ഭരണഭാഷ ചൊല്ലിക്കൊടുക്കും. പരിപാടിയില്‍ സമകാലിക ജനപഥം ഭരണഭാഷാപതിപ്പിന്റെ പ്രകാശനം, സംസ്ഥാനതല ഭരണഭാഷാ പതിപ്പിന്റെ പുരസ്കാരം നല്കല് തുടങ്ങിയവയും മുഖ്യമന്ത്രി നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: