തിരുവനന്തപുരം: മുന്‍ ദേവസ്വം മന്ത്രി കടംകംപള്ളി സുരേന്ദ്രനെതിരെ ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്. കടകംപള്ളി സുരേന്ദ്രന്‍ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവെന്ന് സ്വപ്‌ന ഒരു സ്വകാര്യ മാധ്യമ ചാനലില്‍ പറഞ്ഞു. ‘ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന അഭിമുഖത്തിലാണ് സ്വപ്ന സുരേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു എംഎല്‍എയോ മന്ത്രിയോ ആയിരിക്കാന്‍ യോഗ്യതയില്ലാത്ത വ്യക്തിയാണ് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു രാഷ്ട്രീയക്കാരനാകാന്‍ പോലും കടകംപള്ളിക്ക് അര്‍ഹതയില്ല. ഒരു കാരണവശാലും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവനാണ് കടകംപള്ളിയെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഫോണില്‍ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലില്‍ റൂമെടുക്കാമെന്നും പറഞ്ഞതായും സ്വപ്‌ന വെളിപ്പെടുത്തി.
ലൈഗീകചുവയോടുകൂടിയ മെസേജുകള്‍ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിര്‍ബന്ധിക്കുകയും ചെയതെന്നാണ് ആരോപണം. സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ തനിക്കും ആ മെസേജുകള്‍ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയില്‍ ചെയ്യാനും കഴിയുമായിരുന്നു. എന്നാലത് ചെയ്തിട്ടില്ലെന്നും സ്വപ്‌ന വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ ശിവശങ്കറിന് അറിയാമായിരുന്നു. മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണ് ശിവശങ്കര്‍ പറഞ്ഞതായും സ്വപ്‌ന പറഞ്ഞു. ഇതിനെല്ലമുള്ള തെളിവ് ഇഡിക്ക് കൈമാറിയിട്ടുമുണ്ട്. താന്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെങ്ങില്‍ കടകംപള്ളി കേസ് കൊടുക്കട്ടെയെന്നും അല്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കട്ടെയെന്നു സ്വപ്ന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക