അഹമ്മദബാദ്: ഗുജറാത്തിലെ കേവഡിയയില്‍ ഏകതാ നഗറിലെ ഏകതാപ്രതിമയ്ക്കരികില്‍ ലൈഫ് ദൗത്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കംകുറിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുറ്റെറസിനൊപ്പം ഉഭയകക്ഷിയോഗത്തില്‍ പങ്കെടുത്തു. പുതിയ സംരംഭത്തിനു ലോകനേതാക്കള്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയുംചെയ്തു.
സുസ്ഥിരതയിലേക്കുള്ള നമ്മുടെ കൂട്ടായ സമീപനത്തിനു മാറ്റംവരുത്തുന്നതിനുള്ള ത്രിതലനയം പിന്തുടരുക എന്നതാണു ലൈഫ് ദൗത്യം ലക്ഷ്യമിടുന്നത്. ആദ്യത്തേത്, വ്യക്തികളെ അവരുടെ ദൈനംദിന ജീവിതത്തില്‍ ലളിതവും എന്നാല്‍ ഫലപ്രദവുമായ പരിസ്ഥിതിസൗഹൃദ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുക എന്നതാണ് (ആവശ്യകത); രണ്ടാമത്തേത്, മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതയോടു വേഗത്തില്‍ പ്രതികരിക്കാന്‍ വ്യവസായങ്ങളെയും വിപണികളെയും പ്രാപ്തമാക്കുക (വിതരണം) എന്നതാണ്; മൂന്നാമത്തേത്, സുസ്ഥിര ഉപഭോഗത്തെയും ഉല്‍പ്പാദനത്തെയും പിന്തുണയ്ക്കുന്നതിനു ഗവണ്മെന്റിനെയും വ്യാവസായികനയത്തെയും സ്വാധീനിക്കല്‍
പരിസ്ഥിതിസംരക്ഷണനയങ്ങള്‍ പിന്തുടരാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വളരെയേറെ പ്രചോദനപ്രദമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ഗുറ്റെറസി പറഞ്ഞു.
കാലാവസ്ഥാവ്യതിയാനം നയരൂപീകരണത്തിനും അതീതമായിക്കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. ‘ലൈഫ് ദൗത്യം കാലാവസ്ഥാവ്യതിയാനത്തിനെതിരായ പോരാട്ടത്തെ ജനകീയമാക്കുന്നു; ഏവര്‍ക്കും അതില്‍ സംഭാവനയേകാനാകും. ലൈഫ് ദൗത്യം നമ്മെയേവരെയും പരിസ്ഥിതിയുടെ ചുമതലക്കാരാക്കുന്നു.’ലൈഫ് ദൗത്യം ഭൂമിയിലെ ജനങ്ങളെ പരിസ്ഥിതിസൗഹൃദജീവിതം നയിക്കാന്‍ സഹായിക്കും.
ഉപയോഗംകുറയ്ക്കല്, പുനരുപയോഗം, പുനഃചംക്രമണം’ എന്നിവയും ചാക്രികസമ്പദ്വ്യവസ്ഥയും ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇന്ത്യക്കാരുടെ ജീവിതശൈലിയുടെ ഭാഗമാണ്.പുരോഗതിയും പ്രകൃതിയും കൈകോര്‍ക്കുന്നതെങ്ങനെ എന്നതിന്റെ പ്രധാന ഉദാഹരണമായി ഇന്ത്യ മാറി ഇന്ത്യയും ഐക്യരാഷ്ട്രസഭയും യോജിച്ചുപ്രവര്‍ത്തിച്ചപ്പോഴെല്ലാം ലോകത്തെ മികച്ച ഇടമാക്കി മാറ്റുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് നരേന്ദ്ര മോദി പറഞ്ഞു.
ഏകതാ നഗറിലെ ഏകതാപ്രതിമയ്ക്കരികില്‍ ലൈഫ് ദൗത്യത്തിനും പ്രധാനമന്ത്രി തുടക്കംകുറിച്ചു. പ്രധാനമന്ത്രിയും യുഎന്‍ സെക്രട്ടറി ജനറലും ഏകതാപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ലൈഫ് ദൗത്യം സമാരംഭിച്ചതിനെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭയുടെ എല്ലാ മേഖലകളെയും പ്രതിനിധാനംചെയ്യുന്ന 11 രാഷ്ട്രത്തലവന്മാര് നല്കിയ വീഡിയോസന്ദേശങ്ങളും പ്രദര്‍ശിപ്പിച്ചു. ലൈഫ് ദൗത്യം എന്ന സംരംഭം ഏറ്റെടുക്കുന്നതില്‍ ഇന്ത്യക്കു ലഭിച്ച പിന്തുണയില്‍ ആഹ്ലാദം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ അനുഗൃഹീതവേളയില് അഭിനന്ദനസന്ദേശങ്ങളയച്ച എല്ലാ രാഷ്ട്രത്തലവന്മാര്ക്കും നന്ദിയറിയിക്കുകയുംചെയ്തു. കാലാവസ്ഥാവ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ഐക്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: