ലണ്ടന്‍: മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത ലോക കേരള സഭ യൂറോപ്പ്-യുകെ റീജിയണല്‍ കോണ്‍ഫറന്‍സില്‍ പാക്കിസ്ഥാന് പ്രതിനിധികളും പങ്കെടുത്തതിനെക്കുറിച്ച് വിദേശ മന്ത്രാലയം അന്വേഷണം ആരംഭിച്ചു.
യൂറോപ്യന്‍ മേഖലയില്‍ നിന്നുള്ള ലോക കേരള സഭയിലെ അംഗങ്ങളും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ മലയാളികള്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിവിവിധ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും ഉള്‍പ്പെടെ 120 പേര്‍ക്കാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക ക്ഷണക്കത്ത് നല്‍കിയിരുന്നത്. എന്നാല്‍ ലണ്ടന്‍ സെന്റ് ജെയിംസ് കോര്‍ട്ട് ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ 160 പേര് പങ്കെടുത്തു. പാക്കിസ്ഥാന് പൗരന്മാരും അതില്‍ പെടും.
മുഖ്യ സംഘാടകനായി പ്രവര്‍ത്തിച്ച ആഷിക് മുഹമ്മദ് നാസ്സാറിന്റെ ക്ഷണം സ്വീകരിച്ചാണ് ഇവര്‍ എത്തിയതെന്ന് സൂചിപ്പിച്ച് ഇടത് ആഭിമുഖ്യമുള്ള സംഘടന തന്നെ പരാതിയുമായി രംഗത്തു വന്നു. വര്‍ഷങ്ങളായി ഇടതു രാഷ്ട്രീയത്തോടൊപ്പം നില്ക്കുന്ന പലരേയും ഒഴിവാക്കി ചെറുപ്പക്കാരനായ ആഷിക് മുഹമ്മദിന് പരിപാടിയുടെ ചുക്കാന്‍ നല്‍കിയതിലെ അമര്‍ഷവും പരാതിക്കു പിന്നിലുണ്ട്. യു കെ യിലെ പല പ്രമുഖ മലയാളി വ്യവസായി കൗണ്‍സിലോര്‍മാര്‍ക്കും പ്രവേശനം നിഷേധിച്ച്, ‘സുടാപ്പി’ പരിപാടി ആക്കാന്‍ മുന്‍കൈ എടുത്തു എന്നതാണ് ആക്ഷേപം. സമ്മേളനത്തില്‍ ‘വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ രൂപീകരണത്തില്‍ പ്രവാസികളുടെ പങ്ക്’ എന്ന വിഷയം അവതരിപ്പിച്ചതും ആഷിക് മുഹമ്മദ് ആയിരുന്നു.
യൂ കെ യില്‍ അറിയപ്പെടുന്ന മലയാളി കൗണ്‍സിലര്‍, മെയര്‍, ആരോഗ്യമേഖലയിലെ മലയാളി പ്രമുഖര്‍. യൂ കെ മലയാളി കളുടെ ആപല്‍ ഘട്ടത്തിന് പതിറ്റാണ്ടുകളായി മുന്പതിയില് നില്ക്കുന്ന പല മലയാളി സംഘടനകള്‍, എന്‍എസ്എസ്, എസ് എന്‍ ഡിപി, ക്രിസ്ത്യന്‍ മലയാളി സംഘടനകള്‍, യു കെ യിലെ യും യൂറോപ്പിലെയും പ്രമുഖ മലയാളി പത്രങ്ങള്‍. ഇവരര്‍ക്കെല്ലാം ക്ഷണം നിരസിക്കാന്‍ ലോക കേരള സഭ അംഗം എന്ന നിലയില്‍ ആഷിക്കിന് കഴിഞ്ഞു.
മലയാളി ആണെങ്കിലും ആഷിക് മുഹമ്മദ് നാസ്സാര്‍, സൗദി അറേബ്യയില്‍ മാത പിതാക്കളോടൊപ്പമാണ് ബാല്യകാലവും സ്കൂള്‍ വിദ്യാഭ്യസവും പൂര്‍ത്തിയാക്കിയത്. കൊല്ലം തങ്ങള്‍ കുഞ്ഞു മുസലിയാര്‍ കോളേജില്‍ എഞ്ചിനീയറിംഗ് പഠിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൊന്നുമില്ലായിരുന്നെങ്കിലും കടകം പള്ളി സുരേന്ദ്രന്റെ മകന്റെ കൂട്ടുകാരന് എന്ന നിലയില്‍ സിപിഎം നേതാക്കളുമായി ബന്ധം സൂക്ഷിക്കുകയും ലോക കേരള സഭയില്‍ അംഗത്വം നേടുകയുമായിരുന്നു.
ഇംഗ്ലണ്ടില്‍ ‘പാക്കിസ്ഥാന് ക്യാപിറ്റല്‍’ എന്നറിയപ്പെടുന്ന ബിര്‍മിങ്ങാമിലെ സോളിഹാളില്‍ താമസിക്കുന്ന ആഷിക്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷന് മുന്പില് പാകിസ്താനി, യമനി പൗരന്മാരെ അണി നിരത്തി ഇന്ത്യന്‍ സര്‍ക്കാറിനെതിരെ ആഷിക്ക് തീവ്ര രീതിയിലുള്ള മുദ്രാവാക്യം വിളിച്ചതിനു നേതൃത്വം നല്കിയപ്പോള് മുതല്‍ പ്രവാസി സമൂഹം സംശയത്തോടെയാണ് നോക്കിയിരുന്നത്. അങ്ങനെയുള്ള ഒരാള്‍ മുഖ്യമന്ത്രി പങ്കെടുത്ത് പരിപാടിയുടെ മുഖ്യ സംഘാടകകനായി എന്നതും ഗൗരവമുള്ള കാര്യമാണ്.രാജ്യ ദ്രോഹത്തിനു നേതൃത്വം കൊടുത്ത യുവാവ് കേരള മന്ത്രി സമൂഹത്തിന്റെ നിയന്ത്രണം കൈലെടുത്തതില്‍ യൂ കെ യിലെ മലയാളി സമൂഹവും വിവിധ സംഘടനകളും ആശങ്കയിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: