ലഖ്നൗ: സല്മാന് ഖാന് ലഹരിമരുന്നുപയോഗിക്കുമെന്നും ഷാരൂഖ് ഖാന്റെ മകന് ലഹരിപ്പാര്‍ട്ടി നടത്തുന്നതിനിടയിലാണ് പിടിയിലായതെന്നും യോഗ ഗുരുവായ ബാബാ രാംദേവ്. ലഹരിമരുന്നുമായി ബോളിവുഡിനുള്ള അടുത്ത ബന്ധത്തെക്കുറിച്ച് പറയുകയായിരുന്നു രാംദേവ്. ഉത്തര്‍പ്രദേശില്‍ ഒരു ലഹരിവിരുദ്ധ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ക്കറിയാം എത്ര സിനിമാ താരങ്ങള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന്? നടിമാരുടെ അവസ്ഥയും മോശമാണ്. സിനിമാ മേഖലയില്‍ എല്ലായിടത്തും ലഹരിവസ്ഥുക്കള്‍ ലഭിക്കും. – അദ്ദേഹം പറഞ്ു.
രാഷ്ട്രീയത്തിലും ലഹരികിട്ടും. തെരഞ്ഞെടുപ്പ് സമയത്ത് മദ്യം വിതരണം ചെയ്യാറുണ്ട്. ഇന്ത്യ ലഹരിമുക്തമാക്കണമെന്ന് നമ്മള് പ്രതിജ്ഞയെടുക്കണം. – ബാബാ രാംദേവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: