തിരുവനന്തപുരം: നോക്കുകൂലി കേരളത്തില്‍ ഇല്ലെന്നും ബിസിനസ് സൗഹൃദ സംസ്ഥാനമാകാനുള്ള ശ്രമത്തിനിടയില്‍ ഇത്തരം തൊഴിലാളി ഗുണ്ടായിസം അനുവദിക്കില്ലെന്ന് ഇടത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നോക്കുകൂലി ഇപ്പോഴും സജീവം. പൊള്ളുന്ന നോക്കുകൂലി ചോദിച്ച ചുമട്ടുതൊഴിലാളികളെ വെല്ലുവിളിച്ച് സ്വന്തം വീട് നിര്‍മ്മാണത്തിനാവശ്യമായ തറയോട് ലോറിയില്‍ നിന്നിറക്കി വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുകയാണ് തിരുവനന്തപരുത്തെ ഒരു വീട്ടമ്മ. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ദിവ്യയാണ് ചുമട്ടുതൊഴിലാളികളെ വെല്ലുവിളിച്ച് തറയോടുകള്‍ ഇറക്കിയത്.
ഭര്‍ത്താവില്ലാത്ത ദിവ്യ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ലൈഫ് പദ്ധതിയില്‍ നിന്നും ലഭിച്ച തുകകൊണ്ടാണ് വീട് വെയ്ക്കാന്‍ ശ്രമിക്കുന്നത്. ചെറിയൊരു ജോലിയില്‍ നിന്നുള്ള വരുമാനവും കൂടി ഉപയോഗിച്ചാണ് കഴിഞ്ഞ നാല് വര്‍ഷമായി കഷ്ടപ്പെട്ട് വീട് വെയ്ക്കാന്‍ ശ്രമിക്കുന്നത്. ദിവ്യ ജോലിക്ക് പോയതിനാല്‍ തറയോട് എത്തിയപ്പോള്‍ ദിവ്യയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന് ലോറിയില്‍ നിന്നും തറയോട് ഇറക്കാന്‍ ശ്രമിച്ചപ്പോള്‍ നോക്കുകൂലി ആവശ്യപ്പെട്ട് യൂണിയന്കാര് എത്തുകയായിരുന്നു.
ഒടുവില്‍ സ്വന്തം ആവശ്യത്തിനായതുകൊണ്ട് വേണമെങ്കില്‍ വീട്ടമ്മ തനിയെ തറയോടുകള്‍ ഇറക്കിക്കൊള്ളട്ടെ എന്ന നിലപാടിലായി ചുമട്ടുതൊഴിലാളികള്‍. ഒടുവില്‍ ദിവ്യ തന്നെ ലോറിയില്‍ നിന്നും മുഴുവന്‍ തറയോടുകളും ഇറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: