തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തില്‍ കേരള സര്‍ക്കാരിന്റെ ആയുര്‍വേദ ചികില്‍സാ കേന്ദ്രം ആരംഭിക്കാന്‍ ശുപാര്‍ശ. ഔഷധിയുടെ നവീകരണത്തിന്റെ ഭാഗമായി ൂടുതല്‍ സ്ഥലങ്ങളില്‍ ആയുര്‍വേദ ചികില്‍സാ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് സന്ദീപാനന്ദയുടെ ആശ്രമവും ഉള്‍പ്പെടുന്നത്. തിരുവനന്തപുരത്തെ ആശ്രമം ഉള്‍പ്പെടെ നാലു സ്ഥലങ്ങളില്‍ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ശുപാര്‍ശയാണ് ഔഷധി സര്‍ക്കാരിനു സമര്‍പ്പിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി. വാടകയ്ക്കോ വിലയ്ക്കോ സ്ഥലങ്ങള്‍ ഏറ്റെടുക്കാനാണ് ആലോചന. 2018 ഒക്ടോബര്‍ 27 ന് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. 82 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെങ്കിലും തൃശൂരിനു പുറത്തേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഔഷധിക്ക് കഴിഞ്ഞിരുന്നില്ല. തൃശൂരിലെ ചികില്‍സാ കേന്ദ്രത്തില്‍ വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നടപടി തുടങ്ങിയതെന്നാണ് വിശദീകറണം.
മുന്‍ ചെയര്‍മാന്റെ കാലത്താണ് കൂടുതല്‍ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ആലോചന തുടങ്ങിയതെന്നു ഔഷധി അധികൃതര്‍ അറിയിച്ചു. എന്നാല്‍, നടപടികള്‍ മുന്നോട്ടു പോയില്ല. ഇപ്പോഴത്തെ ഭരണസമിതി കേന്ദ്ര ഫണ്ട് പാഴാകാതിരിക്കാന്‍ വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള കെട്ടിടങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കിയത്. തിരുവനന്തപുരത്തിനു പുറമേ പത്തനംതിട്ട, കോട്ടയം, വയനാട് അല്ലെങ്കില്‍ കോഴിക്കോട് ജില്ലകളില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: