തൃശൂര്‍: കുതിരാന്‍ തുരങ്കത്തിന് സമീപമുള്ള പാലത്തില്‍ ജോയിന്റുകള്‍ അകലുന്നത് പതിവാകുന്നു. തൃശൂര്‍ ദിശയിലേക്കുള്ള തുരങ്കത്തിന് മുന്പിലെ പാലങ്ങളുടെ ജോയിന്റുകളാണ് ഇപ്പോഴും പ്രശ്നമാകുന്നത്.
വടക്കഞ്ചേരി -മണ്ണുത്തി ദേശീയപാതയില്‍ റോയല്‍ ജംഗ്ഷന് മുതല്‍ കുതിരാന്‍ പ്രദേശം വരെയുള്ള മേല്‍പ്പാലങ്ങളിലാണ് ഗതാഗതത്തിന് തുറന്നു കൊടുത്തതിനുശേഷം അറുപതിലധികം തവണ പണിയേണ്ടി വന്നത്. പൊളിച്ചു പണിത പാലങ്ങളുടെ ജോയിന്റുകള്‍ വീണ്ടും പൊളിയുന്നത് നിത്യസംഭവങ്ങളായി മാറുകയാണ്.
ജോയിന്റുകളില്‍ വിള്ളല്‍ സംഭവിക്കുന്നതോടെ കോണ്ക്രീറ്റുകള് അടര്‍ന്നുമാറി കമ്പികള്‍ പുറത്തുവന്നത് വലിയ അപകട സാധ്യതകള്‍ക്ക് ഇടയാക്കിയിരുന്നു.
ഇത്തരത്തില്‍ പൊളിഞ്ഞ ഭാഗങ്ങള്‍ വീണ്ടും പണി നടത്തിയെങ്കിലും വീണ്ടും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ ഈ ഭാഗം പൂര്‍ണമായും പൊളിച്ച് പുതിയ കോണ്‍ക്രീറ്റിംഗ് നടത്താനാണ് കരാര്‍ കമ്പനിയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: