ലണ്ടന്‍: ഇംഗ്ലണ്ടിലെ ചില നഗരങ്ങളില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടന്ന വര്‍ഗ്ഗീയ ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് കത്തയച്ചു.
ലെസ്റ്റര്‍, ബര്‍മിംഗ്ഹാം നഗരങ്ങളിലായിരുന്നു ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം നടന്നത്. നേരിട്ടുള്ള ആക്രമണങ്ങള്‍ക്കു പുറമെ സമൂഹ മാധ്യമങ്ങളിലും ഹിന്ദു സമൂഹത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു.
ബാപ്സ് ശ്രീ സ്വാമിനാരായണ്‍ സന്‍സ്ത യുകെ, ഇന്ത്യന്‍ നാഷണല്‍ സ്റ്റുഡന്റ് അസോസിയേഷന് യുകെ, ഇസ്കോണ്‍ മാഞ്ചസ്റ്റര്‍, ഹിന്ദു ലോയേഴ്സ് അസോസിയേഷന് യുകെ, നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ടെംപിള്‍സ്, ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുകെ, ഇന്‍സൈറ്റ് യുകെ എന്നീ സംഘടനകളും ഒപ്പുവെച്ചിട്ടുണ്ട്.
ബ്രിട്ടീഷ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുന്നവരാണ് ഹിന്ദുക്കള്‍. കുറ്റകൃത്യങ്ങളുടെ കണക്കെടുത്താല്‍ ഹിന്ദുസമൂഹം നിയമം അനുസരിക്കുന്നവരാണെന്ന് മനസ്സിലാകും. ലണ്ടനിലെ വെംബ്ലിയിലെ സനാതന്‍ മന്ദിറിന് പുറത്ത് ഹിന്ദു സമൂഹത്തെ ഉപദ്രവിച്ചതും ബര്‍മിംഗ്ഹാമിലെ ക്ഷേത്രത്തിന് പുറത്ത് വെച്ച് നടന്ന ആക്രമണങ്ങളും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഭയത്തില്‍ ജീവിക്കുന്ന പല ഹിന്ദു കുടുംബങ്ങളും അവരുടെ താമസസ്ഥലം വിട്ടുപോയതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടന് തന്നെ ഭീഷണിയാവുകയാണ് തീവ്രവാദമെന്നും ഇത് ബ്രിട്ടന് തന്നെ തിരിച്ചറിയണമെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: