ന്യൂദല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി 90ാമത് ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിയെ ഒക്ടോബര്‍ 18ന് ന്യൂദല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ അഭിസംബോധന ചെയ്യും. ഇന്റര്‍പോളിന്റെ 90ാമത് പൊതുസമ്മേളനം ഒക്ടോബര്‍ 18 മുതല്‍ 21 വരെ നടക്കും. മന്ത്രിമാര്‍, രാജ്യങ്ങളിലെ പോലീസ് മേധാവികള്‍, ദേശീയ സെന്‍ട്രല്‍ ബ്യൂറോ മേധാവികള്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന 195 ഇന്റര്‍പോള്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
ഇന്റര്‍പോളിന്റെ പരമോന്നത ഭരണ സമിതിയാണ് ജനറല്‍ അസംബ്ലി, അതിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് വര്‍ഷത്തിലൊരിക്കല്‍ യോഗം ചേരുന്നു. ഏകദേശം 25 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യയില്‍ ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി നടക്കുന്നത് ഇത് അവസാനമായി നടന്നത് 1997 ലാണ്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് 2022 ല്‍ ന്യൂഡല്‍ഹിയില്‍ ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശം വന്‍ ഭൂരിപക്ഷത്തോടെ പൊതുസഭ അംഗീകരിച്ചു.
ഇന്ത്യയുടെ ക്രമസമാധാന സംവിധാനത്തിലെ മികച്ച കീഴ്വഴക്കങ്ങള്‍ ലോകമെമ്പാടും പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് സമ്മേളനം നല്‍കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി, ഇന്റര്‍പോള്‍ പ്രസിഡന്റ് അഹമ്മദ് നാസര്‍ അല്‍ റൈസി, സെക്രട്ടറി ജനറല്‍ ജുര്‍ഗന്‍ സ്‌റ്റോക്ക്, സിബിഐ ഡയറക്ടര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: