ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ (സിഎഎ) സമരം ചെയ്ത ഡിഎംകെക്കാര്‍ വെട്ടിലാകുമോ?. കാരണം ശ്രീലങ്കയില്‍ നിന്നും വംശീയകലാപം മൂലം ഇന്ത്യയില്‍ എത്തിയ ഹിന്ദു തമിഴര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാമെന്ന് മദ്രാസ് ഹൈക്കോടതി ഒക്ടോബര്‍ 16 ഞായറാഴ്ച അഭിപ്രായപ്പെട്ടിരിക്കുകയാണ്.
മദ്രാസ് ഹൈക്കോടതിയിലെ മധുരൈ ബെഞ്ചിലെ ജസ്റ്റിസ് ജി.ആര്. സ്വാമിനാഥന്റെ സിംഗിള്‍ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ശ്രീലങ്കയില്‍ നിന്നും തമിഴ്നാട്ടില്‍ എത്തിയ ഹിന്ദു തമിഴര്‍ വംശീയ ലഹളയുടെ പ്രാഥമിക ഇരകളായതിനാലാണ് ഇവര്‍ക്ക് സിഎഎ പ്രകാരം പൗരത്വം നല്‍കാനാവുകയെന്നും വിധിയില്‍ പറയുന്നു. ശ്രീലങ്കയില്‍ നിന്നും തമിഴ്നാട്ടില്‍ എത്തിയ ദമ്പതികളുടെ മകളായ 29കാരി എസ്. അഭിരാമി നല്കിയ പരാതിയില്‍ വാദം കേള്ക്കേവെയാണ് ഈ വിധി പുറപ്പെടുവിച്ചത്. അഭിരാമി 29 വര്‍ഷമായി തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് ജീവിക്കുന്നതെങ്കിലും ഇന്ത്യന്‍ പൗരത്വമില്ല. തനിക്ക് ഉടന്‍ ഇന്ത്യന്‍ പൗരത്വം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അഭിരാമി അപേക്ഷ നല്‍കിയിരിക്കുന്നത്.
ലഹള മൂലം ശ്രീലങ്ക ഉപേക്ഷിക്കേണ്ടി വന്ന ഹിന്ദു തമിഴ് കുടുംബങ്ങളുടെ കാര്യത്തില്‍ 2019ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സിഎഎയിലെ തത്വങ്ങള്‍ പ്രയോഗിക്കാവുന്നതാണെന്ന് ജസ്റ്റിസ് ജി.ആര്. സ്വാമിനാഥന് അഭിപ്രായപ്പെട്ടു. പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാഷ്ട്രങ്ങളില്‍ മതപീഢനം സഹിക്കവയ്യാതെ ഇന്ത്യയിലേക്ക് ഓടിപ്പോരേണ്ടിവരുന്ന മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള പ്രക്രിയ ത്വരിതപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് മോദി സര്‍ക്കാര്‍ സിഎഎ കൊണ്ടുവന്നത്. 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയില്‍ എത്തിയ ഇത്തരം ആളുകള്‍ക്ക് പൗരത്വം നല്‍കുകയായിരുന്നു നിയമത്തില്‍ ഉദ്ദേശിച്ചിരുന്നത്. ശ്രീലങ്കയിലെ ഹിന്ദുക്കള്‍ ഈ നിമയത്തിന്റെ പരിധിയില്‍ വരില്ലെങ്കിലും സിഎഎയിലെ അനുച്ഛേദങ്ങള്‍ പൗരത്വം നല്കാന് ഉപയോഗിക്കാമെന്നാണ് ജഡ്ജി സ്വാമിനാഥന് വിധിച്ചത്. ശ്രീലങ്കയില്‍ നിന്നുള്ള 29കാരി എസ്. അഭിരാമി നല്കിയ പരാതിയില്‍ വാദം കേള്ക്കേവെയാണ് ഈ വിധി പുറപ്പെടുവിച്ചത്.
വംശീയകലാപത്തിന് ഇരയായി ഇന്ത്യയിലേക്ക് എത്തിപ്പെട്ട ദമ്പതികളുടെ മകളായ അഭിരാമി ജനിച്ചതും വളര്‍ന്നതും തമിഴ്നാട്ടിലാണ്. എങ്കിലും ശ്രീലങ്കന്‍ പൗരത്വമുള്ള ദമ്പതികളുടെ മകളായതിനാല്‍ ഇന്ത്യന്‍ പൗരത്വമില്ല. അഭിരാമി ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്കി കാത്തിരിക്കുകയാണ്.
ഇതോടെ, പൗരത്വ ഭേദഗതി ബില്ലിനെ തള്ളിയാല്‍ ശ്രീലങ്കയില്‍ നിന്നെത്തിയ ഹിന്ദു തമിഴര്‍ ഡിഎംകെയ്ക്ക് എതിരാകുമെന്നതിനാല്‍ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാകും സ്റ്റാലിനും കൂട്ടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: