തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാന്‍ കഴിയാത്തവരെന്ന് രാമായണത്തെ ദൂര്‍വ്യാഖ്യാനം ചെയ്ത് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സുധാകരന്റെ ഈ പ്രസ്താവന.
വടക്കൻ കേരളത്തിൽ നിന്നുള്ള നേതാക്കന്മാരെല്ലാം നേരായ വഴിയിലൂടെ ചിന്തിക്കുന്നവരാണ്. എന്നാൽ തെക്കൻ കേരളത്തിൽ അങ്ങനെയല്ല. ഇതിന് ചരിത്രപരമായ കാരണങ്ങളുണ്ടെന്നും സുധാകരൻ പറയുന്നു.
തെക്കന്‍ കേരളത്തിലെയും മലബാറിലേയും രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച ചോദ്യത്തിനായിരുന്നു കെ. സുധാരകരന് രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്തത്.
‘തെക്കന്‍ കേരളത്തിനും മലബാറിനും ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമ ദേവന് ലങ്കയില്‍ നിന്ന് ലക്ഷ്മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തില്‍ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോള്‍ തന്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാന്‍ ലക്ഷ്മണന് ആലോചിച്ചു. എന്നാല്‍ തൃശ്ശൂരിലെത്തിയപ്പോള്‍ ലക്ഷ്മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാല്‍ രാമന് അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, ‘ഞാന്‍ നിന്റെ മനസ് വായിച്ചു. അത് നിന്റെ തെറ്റല്ല. നമ്മള് കടന്നുവന്ന ഭൂമിയുടെ പ്രശ്നമാണെന്നുമായിരുന്നു’ സുധാകരൻ പറയുന്നു
. മലബാറിലെ നേതാക്കന്മാരെ രാഷ്ട്രീയ വ്യത്യാസമന്യേ വിശ്വസിക്കാന്‍ കഴിയാവുന്നവരെന്നും തെക്കന്‍ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാന്‍ കഴിയാത്തവരാണെന്നും പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു സുധാകരന് മറുപടി നല്‍കിയത്.
ശശി തരൂർ കോൺഗ്രസിൽ ഇപ്പോഴും “ട്രെയിനി’ മാത്രമാണെന്ന് കെ സുധാകരൻ പറയുന്നു.. സംഘടനയെ നയിക്കാനുള്ള കഴിവ് തരൂരിനില്ല.കേരളത്തിലെ നേതാക്കൾക്ക് തരൂർ നേതൃത്വത്തിലേക്ക് ഉയരുമോ എന്ന ആശങ്കയില്ല. നയിക്കാനുള്ള കഴിവ് മാത്രമാണാവശ്യം. തരൂരിന് സംഘടനയെ നയിച്ചുള്ള പാരമ്പര്യമില്ല. ഒരുപാട് പദവികൾ വഹിച്ചശേഷമാണ് താൻ കെപിസിസി അധ്യക്ഷനാകുന്നത്. എന്നാൽ തരൂരിന് രാഷ്ട്രീയത്തിൽ അതുപോലുള്ള പരിചയമില്ല. മല്ലികാർജുൻ ഗാർഖെ 80 വയസ്സുകാരനാണെങ്കിലും രാഷ്ട്രീയത്തിൽ നല്ല പരിചയമുള്ളയാളാണ്.
തരൂരിന് പാർട്ടിയെ നയിക്കാനാവില്ലെന്ന് നേരിട്ട് ഞാൻ പറഞ്ഞിട്ടുള്ളതാണ്. തരൂർ പ്രസിഡന്റായാൽ ഒരു “ട്രെയിനി’ ഫാക്ടറി നിയന്ത്രിക്കുന്നതിന് തുല്യമായിരിക്കും. ഒരു ബൂത്ത് പ്രസിഡന്റ് പദവിപോലും വഹിക്കാത്തയാളാണ് തരൂർ. തരൂർ സ്വന്തം വ്യക്തിത്വം കൊണ്ടാണ് തിരുവനന്തപുരത്ത് ജയിക്കുന്നതെന്ന് പറയുന്നത് ശരിയല്ല. കോൺഗ്രസ് ഇല്ലെങ്കിൽ അദ്ദേഹത്തിന് ജയിക്കാനാവില്ല. സുധാകരൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: