ശ്രീനഗര്‍: വിവിധ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി കണ്ടെത്തിയ ജമ്മു കശ്മീരിലെ അഞ്ച് ജീവനക്കാരെ പിരിച്ചുവിട്ട് ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ. മയക്കമരുന്ന്-തീവ്രവാദ സിന്‍ഡിക്കേറ്റ് നടത്തുക, നിരോധിച്ച തീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ക്ക് ആക്രമണം നടത്താന്‍ സഹായം ചെയ്യുക, തീവ്രവാദസംഘങ്ങളുമായി സജീവ ബന്ധം പുലര്‍ത്തുക എന്നീ കാരണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍.
ഭരണഘടനയുടെ 311(2)(സി) അനുച്ഛേദം അനുസരിച്ചാണ് പിരിച്ചുവിട്ടത്. ഇതില്‍ തന്‍വീര്‍ സലിം ധര്‍ ആയുധങ്ങള്‍ നന്നാക്കുന്ന ബാറ്റാലിയന്റെ ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന കോണ്‍സ്റ്റബിള്‍ ആണ്. തീവ്രവാദികളുടെ ആയുധങ്ങള്‍ കൂടി നന്നാക്കാന്‍ ഇയാള്‍ സഹായിച്ചിരുന്നു. അവര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് നല്‍കാനും സഹായിച്ചു. ശ്രീനഗറില്‍ ലഷ്കര്‍ ഇ ത്വയിബയുടെ കമാന്‍ഡറായിരുന്നു തന്‍വീര്‍ സലീം ധര്‍. ലഷ്കര്‍ ഇ ത്വയിബയ്‌ക്ക് വേണ്ടി സാധനസാമഗ്രികള്‍ എത്തിക്കാനും കൈമാറ്റം ചെയ്യാനും ഇയാള്‍ സഹായിച്ചിരുന്നു. ശ്രീനഗര്‍ നഗരത്തില്‍ തന്നെ നിരവധി തീവ്രവാദ ആക്രമണങ്ങള്‍ നടത്താന്‍ സഹായിച്ചിട്ടുള്ള വ്യക്തിയാണ് തന്‍വീര്‍. എംഎല്‍സി ജവെയ്ദ് ഷല്ലയെ കൊല ചെയ്യാന്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തികൂയാണ് തന്‍വീര്‍.
ബാരാമുള്ള സെന്‍ട്രല്‍ കോഓപ്പറേറ്റീവ് ബാങ്കില്‍ മാനേജരായ അഫാഖ് അഹമ്മദ് വാനി, പ്ലാന്‍റേഷന്‍ സൂപ്പര്‍വൈസറായ ഇഫ്തികാര്‍ അന്ദ്രാബി, ജല ശക്തി വകുപ്പിലെ ഇര്‍ഷാദ് അഹമ്മദ് ഖാന്‍, പിഎച്ച് ഇ സബ് ഡിവിഷനില്‍ അസിസ്റ്റന്‍റ് ലൈന്‍മാനായി ജോലി ചെയ്യുന്ന അബ്ദുള്‍ മൊമിന്‍ പീര്‍ എന്നിവരാണ് പിരിച്ചുവിടപ്പെട്ട മറ്റുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: