Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

13,500ലധികം കര്‍ഷകര്‍ ഭാഗമാകും; പിഎം കിസാന്‍ സമ്മാന്‍ സമ്മേളനം 2022 ഒക്ടോബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

കേന്ദ്ര രാസവള മന്ത്രാലയത്തിന് കീഴിലുള്ള 600 പ്രധാന്‍മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളും (പി.എം.കെ.എസ.കെ ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പദ്ധതി പ്രകാരം, രാജ്യത്തെ വളം ചില്ലറ വില്‍പ്പനശാലകളെ ഘട്ടംഘട്ടമായി പി.എം.കെ.എസ്.കെ ആക്കി മാറ്റും. പി.എം.കെ.എസ്.കെ കര്‍ഷകരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുകയും കാര്‍ഷികഇന്‍പുട്ടുകള്‍ (വളം, വിത്തുകള്‍, ഉപകരണങ്ങള്‍) നല്‍കുകയും ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2022, 07:27 pm IST
in India

ന്യൂദല്‍ഹി: രണ്ടു ദിവസത്തെ പി.എം കിസാന്‍ സമ്മാന്‍ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂദല്‍ഹിയിലെ കേന്ദ്ര കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിട്യൂട്ടില്‍ ഒക്ടോബര്‍ 17ന്  ഉദ്ഘാടനം ചെയ്യും. രാജ്യത്തുടനീളമുള്ള 13,500ലധികം കര്‍ഷകരേയും 1500ഓളം അഗ്രി സ്റ്റാര്‍ട്ടപ്പുകളേയും പരിപാടി ഒരുമിച്ച് കൊണ്ടുവരും. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഒരു കോടിയിലധികം കര്‍ഷകര്‍ പരിപാടിയില്‍ വെര്‍ച്ച്വലായി പങ്കെടുക്കും. ഗവേഷകരുടെയും നയരൂപീകരുടെയും പങ്കാളിത്തത്തിനാണ് സമ്മേളനം സാക്ഷ്യം വഹിക്കുക.

കേന്ദ്ര രാസവള മന്ത്രാലയത്തിന് കീഴിലുള്ള 600 പ്രധാന്‍മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളും (പി.എം.കെ.എസ.കെ ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പദ്ധതി പ്രകാരം, രാജ്യത്തെ വളം ചില്ലറ വില്‍പ്പനശാലകളെ ഘട്ടംഘട്ടമായി പി.എം.കെ.എസ്.കെ ആക്കി മാറ്റും. പി.എം.കെ.എസ്.കെ കര്‍ഷകരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുകയും കാര്‍ഷികഇന്‍പുട്ടുകള്‍ (വളം, വിത്തുകള്‍, ഉപകരണങ്ങള്‍) നല്‍കുകയും ചെയ്യും. മണ്ണ്, വിത്തുകള്‍, വളങ്ങള്‍ എന്നിവയുടെ പരിശോധനാ സൗകര്യങ്ങളും ലഭ്യമാക്കും. കര്‍ഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയും, വിവിധ ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ബ്ലോക്ക്/ജില്ലാതല വിപണകേന്ദ്രങ്ങളില്‍ ചില്ലറവില്‍പ്പനക്കാരുടെ  ശേഷി വര്‍ദ്ധിപ്പിക്കുന്നത് ഉറപ്പാക്കുകയും ചെയ്യും. 3.3 ലക്ഷത്തിലധികം ചില്ലറ വളക്കടകളെ പി.എം.കെ.എസ്.കെ ആക്കി മാറ്റാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്.

ചടങ്ങില്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഉര്‍വരക് പരിയോജന ഒരു രാഷ്‌ട്രം ഒരു വളം ഉദ്ഘാടനം ചെയ്യും. പദ്ധതിക്ക് കീഴില്‍, ഭാരത് യൂറിയ ബാഗുകളും പ്രധാനമന്ത്രി പുറത്തിറക്കും, ഇത് ‘ഭാരത്’ എന്ന ഒറ്റ ബ്രാന്‍ഡില്‍ വളങ്ങള്‍ വിപണനം ചെയ്യാന്‍ കമ്പനികളെ സഹായിക്കും. കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ പ്രതിബദ്ധതയുടെ പ്രതിഫലനമായി, ചടങ്ങില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എംകിസാന്‍)ക്ക് കീഴിലെ 12ാം ഗഡുവിന്റെ തുകയായ 16,000 കോടി രൂപ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ പ്രധാനമന്ത്രി അനുവദിക്കുകയും ചെയ്യും. പദ്ധതി പ്രകാരം, അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് 2000 രൂപയുടെ മൂന്ന് തുല്യഗഢുക്കളായി പ്രതിവര്‍ഷം 6000 രൂപയുടെ ആനുകൂല്യം നല്‍കുന്നു. അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതുവരെ പി.എംകിസാന്‌ന് കീഴില്‍ 2 ലക്ഷം കോടി രൂപയിലധികം ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അഗ്രി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്‌ളേവിന്റെയും  പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനവും   പ്രധാനമന്ത്രി നിര്‍വ്വഹിക്കും . കൃത്യമായ കൃഷി, വിളവെടുപ്പിന് ശേഷമുള്ളതും മൂല്യവര്‍ദ്ധിത പരിഹാരങ്ങളും, അനുബന്ധ കൃഷി, മാലിന്യത്തില്‍ നിന്ന് സമ്പത്തിലേക്ക്, ചെറുകിട കര്‍ഷകര്‍ക്കുള്ള യന്ത്രവല്‍ക്കരണം, വിതരണശൃംഖല പരിപാലനം, ആര്‍ജിലോജിസ്റ്റിക് മറ്റുള്ളവയ്‌ക്കൊപ്പം ഇവയുമായി ബന്ധപ്പെട്ട തങ്ങളുടെ നൂതനാശയങ്ങള്‍ 300 സ്റ്റാര്‍ട്ടപ്പുകള്‍ പ്രദര്‍ശിപ്പിക്കും. കര്‍ഷകര്‍, എഫ്.പി.ഒ(ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ഓര്‍ഗനൈസേഷന്‍)കള്‍, കാര്‍ഷിക വിദഗ്ധര്‍, കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവരുമായി സംവദിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ വേദി സൗകര്യമൊരുക്കും. സാങ്കേതിക സെഷനുകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ അനുഭവം പങ്കിടുകയും മറ്റ് പങ്കാളികളുമായി സംവദിക്കുകയും ചെയ്യും.

ചടങ്ങില്‍, രാസവളത്തെക്കുറിച്ചുള്ള ഇമാഗസിനായ ഇന്ത്യന്‍ എഡ്ജും പ്രധാനമന്ത്രി പുറത്തിറക്കും. സമീപകാല സംഭവവികാസങ്ങള്‍, വില പ്രവണതകളുടെ വിശകലനം, ലഭ്യതയും ഉപഭോഗവും, കര്‍ഷകരുടെ വിജയഗാഥകള്‍ എന്നിവയുള്‍പ്പെടെയുള്ള ആഭ്യന്തര, അന്തര്‍ദേശീയ വളങ്ങളുടെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇത് ലഭ്യമാക്കും.

Tags: കര്‍ഷകര്‍Conferenceനരേന്ദ്രമോദിOctober
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍വരെ അവസരം’: വാര്‍ത്ത വിശ്വസിക്കല്ലേയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

News

എഐസിസി സമ്മേളനം നാളെ; പ്രിയങ്കാ വാദ്ര വിദേശത്ത് തന്നെ

India

ഒഹായോവില്‍ ഇനി ഒക്‌ടോബര്‍ ഹിന്ദു പൈതൃക മാസം

Kottayam

എതിര്‍പക്ഷത്തെ ഒതുക്കി, വിഭാഗീയത പതുക്കി, ക്രൈസ്തവമേഖലയില്‍ ജോസഫിന് മൂന്നാമൂഴം നല്‍കി സിപിഎം സമ്മേളനം

India

സമ്മേളനം കഴിഞ്ഞാല്‍ ഇരിക്കുന്ന കസേരയുമായി പോകാം! എഡിഎംകെയുടേത് എന്തു തങ്കപ്പെട്ട ഓഫര്‍!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.