തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച രാവിലെ മുതല്‍ ഗവര്‍ണറുടെ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണ്. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പേജ് പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണെന്നും രാജ്ഭവന് പിആര്‍ഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: