തൃശൂര്‍: ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിയെ ഡോക്ടര്‍ അധിക്ഷേപിച്ചതായി പരാതി. തൃശൂര്‍ ദയ ആശുപത്രിയിലെ ഡോ. റോയ് വര്‍ഗീസാണ് രോഗിയെ അധിക്ഷേപിച്ചത്. കാല് വേദനയുമായെത്തിയ രോഗിയോട് വിശ്രമിക്കരുതെന്നും ഓടിച്ചാടി നടന്നോളാനുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ഇന്നലെ രാവിലെ ഭാര്യയുമായി ചികിത്സയ്ക്കെത്തിയ മമ്മിയൂര്‍ സ്വദേശിയാണ് ആശുപത്രിയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ഭാര്യയുടെ കാലില്‍ അതി കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദയാ ആശുപത്രിയിലെത്തിയ ഇയാള്‍ വസ്കുലാര്‍ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍ റോയ് വര്‍ഗീസിന്റെ പക്കല്‍ പരിശോധനയ്ക്കായി എത്തിച്ചേരുകയായിരുന്നു. വേദന വിട്ടുമാറുന്നില്ല എന്ന വിവരം ഡോക്ടറിനെ ബോധിപ്പിച്ചപ്പോള്‍ എക്സ് റേ എടുക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ റിപ്പോര്‍ട്ടുമായി എത്തിയപ്പോള്‍ ഇത് തനിക്ക് പരിഹരിക്കാന്‍ കഴിയില്ലെന്നും ഭാര്യയുടെ വേദന ഭര്‍ത്താവിന് സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ബാറില്‍ പോയി മദ്യപിക്കാനുമായിരുന്നു ഡോക്ടറിന്റെ പ്രതികരണം.
കാലിലെ ഞരമ്പുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്മനമുണ്ടോ എന്ന ചോദ്യത്തിന് അതൊന്നും തനിക്ക് അറിയില്ലെന്നും ബെഡ് റെസ്റ്റിന്റെ ആവശ്യമില്ല എന്നു പറഞ്ഞ ഡോക്ടര്‍ റോയ് ഇതേ കാര്യങ്ങള്‍ തന്നെ രോഗിയ്ക്കായുള്ള കുറിപ്പടിയില്‍ എഴുതി നല്‍കുകയും ചെയ്തു. രോഗിക്ക് മദ്യപാനം നിര്‍ദ്ദേശിച്ച ഡോക്ടറുടെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കുറിപ്പടി സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലും പ്രചരിച്ചതോടെ ദയ ആശുപത്രി മാനേജ്മെന്റ് ഡോ. റോയ് വര്‍ഗീസിനെ ജോലിയില്‍ നിന്നും താത്കാലികമായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: