അഹമ്മദബാദ്: ‘ പദം പദം രാമപാദം ‘ പദ്ധതിയിലേക്ക് ഗുജറാത്തില്‍ നിന്നും കാര്യമായ ഭക്തജന പങ്കാളിത്തം ഉണ്ടാവണമെന്ന് കുമ്മനം രാജശേഖരന്. ചടയമംഗലം ജടായു പാറയുടെ നിറുകയില്‍ സ്ഥിതിചെയ്യുന്ന കോദണ്ഡരാമ ക്ഷേത്രത്തിലേക്ക് താഴെ നിന്നും 1000 പടവുകള്‍ തീര്‍ക്കുന്ന ‘പദം പദം രാമപാദം’ ജനകീയ മഹാസംരഭത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമാവധി ആള്ക്കാര് കല്‍പ്പടവുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ധനസമാഹരണയജ്ഞ യജ്ഞത്തില്‍ പങ്കാളികളികണമെന്നും തീര്‍ത്ഥയാത്രാസംഘങ്ങള്‍ ജടായു രാമക്ഷേത്ര ദര്‍ശനത്തിനായി എത്തിച്ചേരണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ജടായു രാമ ക്ഷേത്രവും ശ്രീരാമ പാദവും കൊക്കരണിയും നിലകൊള്ളുന്ന ചടയമംഗലത്തെ പുണ്യ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഭക്ത ജനങ്ങള്‍ക്ക് സൗകര്യപൂര്‍വം കടന്നു ചെല്ലാനാണ് കല്പ്പടി കെട്ടുന്നതെന്നും കുമ്മനം പറഞ്ഞു.
ഹരിദ്വാര്‍ മിത്രമണ്ഡലം ചെയര്മാന് ഹരി ഭായി നായര്‍, ഗുജറാത്ത് എന്‍എസ്എസ് സെക്രട്ടറി മധുസൂദനന് നായര്‍, സനാധന ധര്‍മ്മ സംഘം പ്രസിഡന്റ് സുരേന്ദ്രന് നായര്‍, കേര ള സമാജം നരോഡ പ്രസിഡന്റ് ചന്ദ്രകുമാര്‍, കണ്ണാവതി നായര്‍ സേവാ സമാജം സെക്രട്ടറി സുരേഷ് നായര്‍, ബിജെപി നേതാവ് സി. ജി.രാജഗോപാല്‍ തുടങ്ങി പ്രമുഖര്‍ സംസാരിച്ചു. അഹമ്മ ദാബാദിലെ വിവിധ സംഘടനാ നേതാക്കളടക്കം നിരവധിപേര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: