നരഭോജികള്‍. അങ്ങിനെ തന്നെ പറയുന്നതാണ് ഉചിതം. ഇലന്തൂരിലെ നരബലിയും അതിനുശേഷം മനുഷ്യന്റെ ശരീരം പാകംചെയ്ത് ഭക്ഷിച്ചതും ജനത്തെ നടുക്കിയിരിക്കുന്നു. അവശേഷിക്കുന്ന കേസുകളും അന്വേഷിക്കുകയാണ്. ഇനി എന്തെല്ലാം കാണണം. എന്തെല്ലാം കേള്‍ക്കണമെന്നറിയില്ല. എന്തും കേള്‍ക്കാന്‍ പാകത്തിലായിരിക്കുന്നു മലയാളി മനസ്. കടുത്ത മാര്‍ക്‌സിസ്റ്റ് കുടുംബം രഹസ്യമായി ചെയ്തത് ഇത്രവേഗം വൈറലാകുമെന്ന് കരുതിയതേയില്ല. കേട്ടപാടേ എം.എ.ബേബി പ്രസ്താവിച്ചല്ലൊ, പ്രതി ഭഗവല്‍സിംഗിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന്. ഏറെ വൈകും മുന്നേ സിപിഎം ഏരിയാ സെക്രട്ടറി സത്യം വ്യക്തമാക്കി. അയാള്‍ പാര്‍ട്ടിയുമായി അടുത്തബന്ധമുള്ള ആളാണെന്ന്. കോടിയേരിയുടെ വിലാപയാത്രയില്‍ ഒന്നാം നമ്പറുകാരനായി അണിചേര്‍ന്ന ചിത്രവും പുറത്തുവന്നു. അതിരിക്കട്ടെ.
ഒന്നാം പ്രതി ഷാഫി 16-ാം വയസില്‍ നാടുവിട്ടതാണ്. ചെയ്യാത്ത പണിയില്ല. ശീലമില്ലാത്ത വേലത്തരങ്ങളൊന്നുമില്ല. എത്രപേരെ ഇതുപോലെ കൊന്നെന്നും തിന്നെന്നും അറിയാനിരിക്കുന്നതേയുള്ളൂ. ‘ചുട്ടയിലെ ശീലം ചുടലവരെ’ എന്നുണ്ടല്ലോ. അയാളുടെ വ്യാജ ഫേസ് ബുക്കിന്റെ പേരിട്ടത് വളരെ ശ്രദ്ധയോടെ, ‘ജയശ്രീ’ എന്നാണ്. ജമീലയെന്നാകാതിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചു. രണ്ടുസ്ത്രീകളെ കബളിപ്പിച്ച് ഇലന്തൂരില്‍ എത്തിക്കുന്നതിലും ആ ശ്രദ്ധപാലിച്ചു. ആമിയെന്നോ ജുഹുനു എന്നോ പേര് വരാതിരിക്കാനായിരുന്നു ശ്രദ്ധ. അത് പറ്റിപ്പോയതല്ല. ഈ പശ്ചാത്തലത്തിലാണ് കെ. സുരേന്ദ്രന്റെ പ്രസ്താവനയെ കാണേണ്ടത്. പ്രശ്‌നത്തിലെ തീവ്രവാദബന്ധം അന്വേഷിക്കണമെന്നായിരുന്നു അത്. ഇത് കണ്ട ഉടന്‍ തലങ്ങും വിലങ്ങും പ്രതികരണങ്ങള്‍ കാണാനായി. സോഷ്യല്‍മീഡിയകളില്‍ ഇതിന്റെ കുത്തൊഴുക്ക് തന്നെ. സുരേന്ദ്രന്‍ പറഞ്ഞതിനെ അങ്ങിനെയങ്ങ് എഴുതി തള്ളാന്‍ പറ്റുമോ? ഇല്ലേ ഇല്ലന്നല്ലെ സംഭവഗതികളുടെ പോക്കു കണ്ടാല്‍ തോന്നുക.
”ഐഎസ്സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവര്‍ കേരളത്തില്‍ ഇപ്പോഴും സജീവമാണ്. ഈ കാര്യങ്ങളെ കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണം. പിഎഫ്‌ഐ നിരോധനത്തോട് തണുപ്പന്‍ സമീപനമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. മതതീവ്രവാദികള്‍ക്ക് ആവശ്യത്തിന് സമയം കൊടുക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിരോധനത്തിന് ശേഷം പിഎഫ്‌ഐ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുകയാണ് സിപിഎമ്മും മുസ്ലിംലീഗും ചെയ്തത്.
സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് ഈ നരബലികള്‍ നടന്നത് എന്നതാണ് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. ലോകത്തെ ഞെട്ടിച്ച കൊടുംക്രൂരത കാണിച്ച സിപിഎമ്മിന്റെ പ്രാദേശിക നേതാവ് കേരളത്തെ അപമാനിച്ചിരിക്കുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വം മറുപടി പറയാത്തത്? എന്തുകൊണ്ടാണ് സാംസ്‌കാരിക കേരളം ഇതിനെതിരെ പ്രതികരിക്കാത്തതെന്ന് മനസിലാകുന്നില്ല. ലിബറലുകള്‍ക്കും അര്‍ബന്‍ നക്‌സലുകള്‍ക്കും മിണ്ടാട്ടമില്ല. എവിടെയും മെഴുകുതിരി ജാഥയും പ്രതിഷേധങ്ങളും നടക്കുന്നില്ല. പ്രതികള്‍ സിപിഎമ്മുകാരനും മതതീവ്രവാദ സംഘക്കാരനുമായതാണ് ഇവരുടെ മൗനത്തിന് കാരണം. നവോത്ഥാന മതില്‍ കെട്ടിയവര്‍ തന്നെ നരബലി നടത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. നവോത്ഥാനത്തെ ചവിട്ടി മെതിക്കുകയാണ് സിപിഎം. മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ലോക്കല്‍ നേതാക്കള്‍ ഇയാള്‍ തങ്ങളുടെ പാര്‍ട്ടിക്കാരനാണെന്ന് സമ്മതിച്ചു കഴിഞ്ഞു.”
ലോകമാകെ നടക്കുന്ന കണ്ണില്‍ ചോരയില്ലാത്ത കൊടുംക്രൂരതകള്‍ എത്രയാണ്. പരലോകം സ്വര്‍ഗമാണ്. അവിടെ ഇല്ലാത്തതൊന്നുമില്ല. ഈ കൊടും ക്രൂരതകള്‍ ചെയ്തവര്‍ എത്തുന്നത് അവിടെയല്ലെ? അവിടെ ഫുള്‍ എസി. സ്വീകരിക്കാന്‍ തരുണിമണികള്‍. എല്ലാം കുശാല്‍. ഇത് പറഞ്ഞ് വിശ്വസിപ്പിച്ചല്ലെ കൊടുംക്രൂരതകള്‍ ചെയ്യിക്കുന്നത്. ഭഗവല്‍സിംഗിനെ വിശ്വസിപ്പിച്ചതും അങ്ങിനെതന്നെയല്ലെ.
പാരീസ് സന്ദര്‍ശകരുടെ പറുദീസ. അവിടെ നടമാടിയത് എന്തൊക്കെയാണ്. അഞ്ചുവര്‍ഷം മുന്‍പ് ഒറ്റരാത്രികൊണ്ട്. ചോരപ്പുഴ ഒഴുകുന്ന നഗരമായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സംശയം നീളുന്നത് ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സിലേക്കാണ്. ആക്രമണത്തിന്റെ തീവ്രതയും വ്യാപ്തിയും അല്‍ ഖ്വെയ്ദയടക്കമുള്ള തീവ്രവാദ സംഘടനയുടെ രീതിയോട് സാമ്യമുള്ളതാണ്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് അറിയാമെന്നാണ് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് പറഞ്ഞത്.
ചാര്‍ലി ഹെബ്ദോ മാസികയുടെ ഓഫീസിനു നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം വ്യക്തമായിരുന്നു. അന്ന് കൊല്ലപ്പെട്ടത് 12 പേരാണ്. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1961 ജൂണ്‍ 18ന് അര്‍ദ്ധസൈനിക വിഭാഗം സഞ്ചരിച്ച എക്‌സ്പ്രസ് ട്രെയിനിനു നേരെ നടന്ന ബോംബാക്രമണമായിരുന്നു ഫ്രാന്‍സില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ആക്രമണം. അന്ന് 28 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2012 ല്‍ ഫ്രഞ്ച് സേനയ്ക്കും ജൂത വംശജര്‍ക്കുമെതിരെ നടന്ന ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഫ്രാന്‍സില്‍ സമീപകാലത്തായി ആക്രമണങ്ങളില്‍ ഭീകരവാദികളുടെ സാന്നിധ്യം വ്യക്തമാണ്. എല്ലാ ആക്രമണങ്ങളിലും ഇരകളാകുന്നത് സാധാരണ ജനങ്ങളാണ്. ഭക്ഷണശാല, തിയേറ്റര്‍, നിശാ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളിലാണ് ഇപ്പോള്‍ ആക്രമണം നടക്കുന്നത്. പൊതുജനങ്ങള്‍ക്കു നേരെ വെടിവയ്‌ക്കുകയും ബന്ദികളാക്കുകയും ചെയ്യുന്നതാണ് ഫ്രാന്‍സില്‍ ഇതുവരെ നടന്ന ആക്രമണങ്ങളുടെ പൊതു സ്വഭാവം. മരണം 150 കവിയുകയും ഭീകരവാദികളെ ഇനിയും കീഴടക്കാന്‍ കഴിയാത്തതും ആക്രമണം ആസൂത്രണം ചെയ്തതിന്റെ വ്യാപ്തി മനസിലാക്കാം.
2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം മറക്കാനാകുമോ? അമേരിക്കന്‍ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഭീകരന്മാര്‍ നടത്തിയ ചാവേര്‍ ആക്രമണം. റാഞ്ചിയെടുത്ത യാത്രാവിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിര്‍ജീനിയയില്‍ ഉള്ള പ്രതിരോധ വകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. അമേരിക്കന്‍ സമ്പന്നതയുടെ പ്രതീകമായി തലയുയര്‍ത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകള്‍ ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചുകയറ്റി നിശ്ശേഷം തകര്‍ത്തു. യുദ്ധതന്ത്രങ്ങളേക്കാള്‍ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന് ലോകചരിത്രത്തില്‍ സമാനതകളില്ല.
ആക്രമണത്തെക്കുറിച്ചന്വേഷിക്കാന്‍ നിയുക്തമായ കമ്മീഷന്റെ കണ്ടെത്തലുകള്‍ പ്രകാരം ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ രത്‌നച്ചുരുക്കം ഇങ്ങനെയാണ്: ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ഖയ്ദയിലെ 19 അംഗങ്ങള്‍ നാല് അമേരിക്കന്‍ യാത്രാവിമാനങ്ങള്‍ റാഞ്ചി. ഇതില്‍ രണ്ടെണ്ണം ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ഹട്ടനില്‍ ഉളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചു കയറ്റി. മിനിറ്റുകള്‍ക്കകം ഇരു ടവറുകളും നിലം പൊത്തി. ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, മറ്റൊരു സംഘം വിര്‍ജീനിയയിലുള്ള പെന്റഗണ്‍ ആസ്ഥാന മന്ദിരത്തിലേക്ക് ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നില്‍പ്പിനെത്തുടര്‍ന്ന് പെന്‍സില്‍വാനിയായിലെ സോമര്‍സെറ്റ് കൗണ്ടിയിലുള്ള ഒരു പാടശേഖരത്തില്‍ തകര്‍ന്നു വീണു. ഈ വിമാനം വൈറ്റ്‌ഹൗസ് ലക്ഷ്യമാക്കിയാണ് നീങ്ങിയതെന്നു കരുതുന്നു. ഇറാനില്‍, ഇറാഖില്‍, അഫ്ഗാനിസ്ഥാനില്‍ നടക്കുന്നതൊക്കെ അത്ഭുതം തന്നെ. ഇതൊക്കെ വച്ചുനോക്കുമ്പോള്‍ സുരേന്ദ്രനെ തള്ളാന്‍ വരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: