ന്യൂദല്‍ഹി : യൂറോപ്പ് സന്ദര്‍ശനത്തിന് പിന്നാലെ ദുബായി സന്ദര്‍ശനം സ്വകാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദേശ സന്ദര്‍ശനം സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നല്കിയ വിശദീകരണത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ തന്റെ പേഴ്സണല്‍ സ്റ്റാഫുകളുടേത് ഔദ്യോഗിക സന്ദര്‍ശനമാണെന്നും ഇതില്‍ പറയുന്നുണ്ട്.
യുകെ, നോര്‍വേ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങേണ്ടിയിരുന്ന മുഖ്യമന്ത്രി പിന്നീട് ദുബായിയിലേക്കും നീട്ടുകയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി മുന്‍കൂട്ടി വാങ്ങാതെയായിരുന്നു മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം. അതിനുശേഷമാണ് അനുമതിക്കായി കേന്ദ്രസര്‍ക്കാരിനെ പിണറായി സമീപിച്ചത്.
മുഖ്യമന്ത്രിയുടേത് സ്വകാര്യ സന്ദര്‍ശനമാണെന്ന് അറിയിച്ചെങ്കിലും പേഴ്സണല്‍ അസിസ്റ്റന്റിനെ ഒപ്പം ചേര്‍ത്തതില്‍ വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയോട് വിശദീകരണം തേടി. സ്വകാര്യ സന്ദര്‍ശനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ ഒപ്പം കൂട്ടുന്നത് ചട്ട വിരുദ്ധമാണ് ഇത് ചൂണ്ടിക്കാട്ടിയാണ് വിശദീകരണം തേടിയത്. എന്നാല്‍ ഇ- ഫയല്‍ നോക്കുന്നതിനും മന്ത്രിസഭാ യോഗം ചേരുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്യുന്നതിനുമാണ് പേഴ്സണല്‍ സ്റ്റാഫിനെ ഒപ്പം കൂട്ടിയത്. അദ്ദേഹത്തിന്റേത് ഔദ്യോഗിക സന്ദര്‍ശനം ആയിരുന്നെന്നുമാണ് മുഖ്യമന്ത്രി നല്കിയ വിശദീകരണം.
അതേസമയം ദുബായ് സന്ദര്‍ശനത്തിന് ചെലവ് മുഴുവന്‍ വ്യക്തിപരമായിട്ടാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭാര്യയേയും മകളേയും കൊച്ചുമകനേയും കൊണ്ടുപോകുന്നതില്‍ ആദ്യം തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് കൂടാതെ മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ സംസ്കാര ചടങ്ങുകള്‍ മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനായി പെട്ടന്ന് നടത്തിയെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടയിലാണ് ദുബായിലേക്കും പിണറായിയുടെ സന്ദര്‍ശനം നീട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: