Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തിരോധാന കേസുകള്‍ക്ക് തുമ്പുണ്ടായേ തീരൂ

ജനമൈത്രി പോലീസ്, ജനകീയ പോലീസ് എന്നൊക്കെയുള്ള വിശേഷണങ്ങള്‍കൊണ്ടു മാത്രം കാര്യമൊന്നുമില്ല. ക്രമസമാധാന പാലനവും അന്വേഷണവും ഫലപ്രദമായി നടത്താന്‍ ഇക്കാര്യത്തില്‍ ഒരു 'തൊഴില്‍ വിഭജനം' തന്നെ കൊണ്ടുവന്നാലും കുഴപ്പമില്ല. തിരോധാന കേസുകളില്‍ സജീവമായ താല്‍പ്പര്യം പോലീസിന്റെ തലപ്പത്തു തന്നെ ഉണ്ടാവണം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 14, 2022, 05:00 am IST
in Editorial

നാടിനെ നടുക്കിയ ഇലന്തൂരിലെ ഇരട്ട നരബലിക്കേസിനെ തുടര്‍ന്ന് സമൂഹത്തില്‍ വലിയ ആശങ്കയുയര്‍ത്തുന്ന മറ്റൊരു പ്രശ്‌നവും പൊന്തിവന്നിരിക്കുകയാണ്. ആളുകളെ കാണാതാവുന്ന സംഭവങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതാണിത്. ഇലന്തൂരില്‍ രണ്ടുപേരെ നരബലിയര്‍പ്പിച്ചു എന്നാണ് കേസെങ്കിലും ഇത്തരത്തില്‍ കൂടുതല്‍ പേരെ പ്രാകൃതമായി കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്ന സംശയം നാട്ടുകാര്‍ക്കും പോലീസിനു തന്നെയും ഉണ്ടായിരിക്കുകയാണ്. നരബലിയുടെ മുഖ്യസൂത്രധാരനായ മുഹമ്മദ് ഷാഫി ചില വിദ്യാര്‍ത്ഥികളെയും ഇപ്പോള്‍ കൊല നടത്തിയ വീട്ടില്‍ എത്തിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.  എറണാകുളത്തുനിന്ന് സമീപകാലത്ത് നിരവധിപേര്‍ കാണാതായ സംഭവങ്ങളുമായി ഷാഫിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഈ നരാധമന്റെ വിഹാരകേന്ദ്രമായിരുന്ന ജില്ലയാണിതെന്ന കാര്യം കണക്കിലെടുക്കുമ്പോള്‍ ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ കാണാതായതില്‍ ഇയാള്‍ക്ക് പങ്കുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഷാഫി പ്രലോഭനങ്ങളുമായി തങ്ങളെ സമീപിച്ചിരുന്നതായി വേറെയും സ്ത്രീകളും സുഹൃത്തുക്കളുമൊക്കെ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. വ്യാജ പ്രൊഫൈലുള്ള ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുക്കാന്‍ കഴിഞ്ഞത് ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സഹായമാവും. ആരൊക്കെയാണ് ഇയാളുടെ ബന്ധത്തിലുണ്ടായിരുന്നതെന്നും, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും പരിശോധിച്ചാല്‍ ചിത്രം വ്യക്തമാവും. എറണാകുളം ജില്ലയില്‍ 2017 മുതല്‍ 12 സ്ത്രീകളെ കാണാതായതിന്റെ അന്വേഷണം പോലീസ് പുനരാരംഭിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് പ്രതിവര്‍ഷം പതിനായിരം പേര്‍ വീതം കാണാതാവുന്നു എന്നാണ് പോലീസിന്റെ കണക്ക്. റിപ്പോര്‍ട്ടു ചെയ്യപ്പെടാത്തതും, പരാതികളില്ലാത്തതുമായ സംഭവങ്ങള്‍ ഇതിനെക്കാള്‍ വളരെ കൂടുതലായിരിക്കും. 2018 ല്‍ തന്നെ 12000 ലേറെ തിരോധാന കേസുകളുള്ളതായാണ് പോലീസിന്റെ കണക്ക്. വയനാടൊഴികെ മറ്റെല്ലാ ജില്ലകളിലും വലിയ തോതിലാണ് ആളുകളെ കാണാതാവുന്നത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. 2016 മുതലുള്ള ഒരു കണക്കനുസരിച്ച് 60000 ലേറെ പേരെ കാണാതായിട്ടുണ്ടെന്നും, ഇതില്‍ 40000 ലേറെ സ്ത്രീകളും കുട്ടികളുമാണെന്നും അറിയുമ്പോള്‍ അതീവ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നവരും, മതംമാറ്റ കേന്ദ്രങ്ങളില്‍ എത്തിക്കുന്നവരും ഇതിലുണ്ടാവും. ജോലി വാഗ്ദാനം ചെയ്തുള്ള മനുഷ്യക്കടത്തുകള്‍ നടന്നിട്ടുണ്ടാവും. രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകര പരിശീലന കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയിട്ടുള്ളവരും ഇതില്‍പ്പെടും. സംസ്ഥാനത്ത് കാണാതായ ചിലര്‍ വിദേശ രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതായും, അവിടങ്ങളിലെ ജയിലുകളില്‍ കഴിയുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നതാണല്ലോ. ഇതിനിടെ ചിലര്‍ സുരക്ഷാഭടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ തിരോധാന കേസുകള്‍ പെരുകിക്കൊണ്ടിരിക്കുന്നതല്ലാതെ കുറയുന്നില്ല. ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് പോലീസ് തന്നെയാണ്. കൃത്യമായ പരാതികള്‍ ലഭിച്ചാലും ഗൗരവത്തിലുള്ള അന്വേഷണം നടക്കാറില്ല. സിനിമകളിലും മറ്റും കാണുന്നതുപോലെ പരാതിയുമായെത്തുന്നവരോട് മോശമായി പെരുമാറുകയും പരിഹസിക്കുകയുമൊക്കെ ചെയ്യുന്ന രീതിയാണ് പോലീസിന്റേത്. തിരോധാന കേസുകള്‍ അന്വേഷിക്കുന്നത് തങ്ങളുടെ പണിയല്ലെന്നു കരുതുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ചില കേസുകളില്‍ അന്വേഷിച്ചു കണ്ടെത്തുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലും പോലീസ് തയ്യാറല്ല. ഒരു മലയാളം ചാനലിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനെ കാണാതായി വര്‍ഷങ്ങളായിട്ടും ഒരു വിവരവുമില്ലല്ലോ. കാണാതായ ജസ്‌ന മരിയ ജെയിംസ് എന്ന പെണ്‍കുട്ടി എവിടെയുണ്ടെന്ന് അറിയാമെന്നു പറഞ്ഞ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പിന്നീട് മൗനം പാലിക്കുകയായിരുന്നല്ലോ. പോലീസിന്റെ സ്വഭാവത്തില്‍ മാത്രമല്ല സംവിധാനത്തില്‍ തന്നെ മാറ്റം വരേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ തിരോധാന കേസുകള്‍ ഫലപ്രദമായി അന്വേഷിക്കാനാവൂ. ജനമൈത്രി പോലീസ്, ജനകീയ പോലീസ് എന്നൊക്കെയുള്ള വിശേഷണങ്ങള്‍കൊണ്ടു മാത്രം കാര്യമൊന്നുമില്ല. ക്രമസമാധാന പാലനവും അന്വേഷണവും ഫലപ്രദമായി നടത്താന്‍ ഇക്കാര്യത്തില്‍ ഒരു ‘തൊഴില്‍ വിഭജനം’ തന്നെ കൊണ്ടുവന്നാലും കുഴപ്പമില്ല. തിരോധാന കേസുകളില്‍ സജീവമായ താല്‍പ്പര്യം പോലീസിന്റെ തലപ്പത്തു തന്നെ ഉണ്ടാവണം.  ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധ ഇതില്‍ പ്രത്യേകമായി പതിയുകയും വേണം.

Tags: keralaകേരള പോലീസ്കേരള സര്‍ക്കാര്‍missing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.