കേന്ദ്ര സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള സെന്റര്‍ഫോര്‍ ഡവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ് (സിഡാക്ക്) ഇന്ത്യയൊട്ടാകെയുള്ള വിവിധ പ്രോജക്ടുകളില്‍ മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനത്തിന് താഴെപറയുന്ന തസ്തികകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. (പരസ്യനമ്പര്‍ CROP/JIT/05/2022))
* പ്രൊജക്ട് അസോസിയേറ്റ് ഒഴിവുകള്‍ 30 ബാംഗ്ലൂര്‍ ചെന്നൈ, ദല്‍ഹി, ഹൈദ്രാബാദ്, കൊല്‍ക്കത്ത, മൊഹാളി, മുംബൈ, നോയിഡ, പൂനൈ, പാറ്റ്ന, ജമ്മു, സില്‍ച്ചാര്‍, ശ്രീനഗര്‍, ചണ്ടിഗാര്‍ എന്നിവിടങ്ങളിലാണ് നിയമനം. വാര്‍ഷിക ശമ്പളം 3.6-5.04 ലക്ഷം രൂപ, യോഗ്യത. ബിഇ, ബിടെക്/ (കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ്/ ഐടി/ ഇലക്ടോണിക്സ്/ അനുബന്ധബ്രാഞ്ചുകളില്) അല്ലെങ്കില്‍ പിജി (സയന്‍സ്/ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്), പ്രായപരിധി 30 വയസ്.
* പ്രോജക്ട് എന്‍ജിനീയര്‍, ഒഴിവുകള്‍ -250; മികളില്‍ പറഞ്ഞിട്ടുള്ള സ്ഥലങ്ങളിലാണ് നിയമനം. യോഗ്യത-കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഐടി/ഇലക്ട്രോണിക്സ്/അനുബന്ധ വിഷയങ്ങളില്‍ ബിഇ/ ബിടെക്/ എംഇ/ എംടെക്/എംഎസ്സി/എംസിഎ 60ശതമാനം മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ വിജയിച്ചിരിക്കണം. പിഡബ്ല്യുഡിക്കാരെയും പരിഗണിക്കും. 0-4 വര്‍ഷം വരെ പ്രവൃത്തിപരിചയം ഉണ്ടാകണം. പ്രായപരിധി 35 വയസ്സ്. വാര്‍ഷിക ശമ്പളം 4.49-7.11 ലക്ഷം രൂപ.
* പ്രോജക്ട് മാനേജര്‍/പ്രോഗ്രാം മാനേജര്‍/നോളജ്ഡ് പാര്‍ട്ണര്‍-ഒഴിവുകള്‍-50, ബാംഗ്ലൂര്‍, ചെന്നൈ, ദല്‍ഹി, ഹൈദ്രബാദ്, കൊല്‍ക്കത്ത, മൊഹാളി, നോയിഡ, മുംബൈ, പൂനെ, ഗുവാഹട്ടി, ശ്രീനഗര്‍, ചണ്ടിഗാര്‍ എന്നിവിടങ്ങളിലാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത തൊട്ടുമുകളിലേതുപോലെ തന്നെ. പ്രായപരിധി 56 വയസ്സ്. ബന്ധപ്പെട്ട മേഖലയില്‍ 9-15 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. വാര്‍ഷിക ശമ്പളം 12.63-22.9ലക്ഷം രൂപ.
സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍/മോഡ്യൂള്‍ ലീഡ് ഒഴിവുകള്‍ 200. യോഗ്യത ബന്ധപ്പെട്ട ഡിസിപ്ലിനില്‍ ബിഇ/ ബിടെക്/ എംഇ/ എംടെക്/ എംസിഎ 60 ശതമാനം മാര്‍ക്ക്/ തത്തുല്യ സിജിപിഎ സേ വിജയിച്ചിരിക്കണം. 3-7 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 56 വയസ്. തൊട്ട് മുകളില്‍ പറഞ്ഞിട്ടുള്ള സ്ഥലങ്ങള്‍ക്ക് പുറമെ തിരുവനന്തപുരത്തും നിയമനം ലഭിക്കും. വാര്‍ഷിക ശമ്പളം 8.49-14 ലക്ഷം രൂപ.
യോഗ്യതാ മാനദണ്ഡങ്ങള്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടികള്‍ ഉള്‍പ്പെടെ വിശദ വിവരങ്ങളടങ്ങിയ, ഔദ്യോഗിക വിജ്ഞാപനം https;//careers.cdac.in ല്‍ ലഭ്യമാണ്. അപേക്ഷാഫീസില്ല. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഒക്ടോബര്‍ 20 വൈകിട്ട് 6 മണിവരെ സമര്‍പ്പിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: