തിരുവനന്തപുരം: വര്‍ക്കല എസ്എന്‍ കോളേജില്‍ റാഗിങ് നടന്നെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നു വിദ്യാര്‍ഥികളെ പുറത്താക്കി. ബി.ജൂബി, ആര്‍.ജിതിന്‍ രാജ്, എസ്.മാധവ് എന്നിവരെയാണ് കോളജില്‍നിന്ന് പുറത്താക്കിയത്. ആന്റി റാഗിങ് സ്‌ക്വാഡിനു ലഭിച്ച പരാതിയില്‍ കോളജിലെ ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിലാണ് റാഗിങ് നടന്നെന്ന് കണ്ടെത്തിയത്. തുടര്‍നടപടികള്‍ക്കായി അന്വേഷണറിപ്പോര്‍ട്ട് പോലീസിനു കൈമാറി.
ഈ മാസം പത്തിനാണ് ഒന്നാം വര്‍ഷ വിദ്യര്‍ഥികളെ സീനിയര്‍ വിദ്യര്‍ഥികള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രിന്‍സിപ്പലിനു ലഭിച്ചത്. ഇവരില്‍നിന്ന് പരാതി എഴുതി വാങ്ങിയ ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ വിശദീകരണം കേട്ട ശേഷമാണ് ആന്റി റാഗിങ് സെല്ലിന്റെ നിര്‍ദേശപ്രകാരം ഇവര്‍ക്കെതിരെ നടപടിയെടുത്തത്.
മൂന്നാം വർഷ ബികോം ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായിരുന്നു പുറത്താക്കപ്പെട്ട എസ്.മാധവ്. എസ്.ജിതിൻരാജ് ബിഎസ്‌സി കെമിസ്ട്രി മൂന്നാം വർഷ വിദ്യാർത്ഥിയും ബി.ജൂബി ബികോം ഫിനാൻസ് മൂന്നാം വർഷ വിദ്യാർത്ഥിയുമായിരുന്നു. ആന്റി റാഗിങ് സെൽ സംഭവത്തിൽ അന്വേഷണം നടത്തി. ഒക്ടോബർ 11 ന് കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ മാതാപിതാക്കളെ കോളേജിലേക്ക് വിളിച്ചുവരുത്തി. നടന്ന സംഭവം വിശദീകരിച്ച യോഗത്തിന് ശേഷം കുറ്റാരോപിതരിൽ നിന്ന് വിശദീകരണം കേട്ടു. തുടർന്നാണ് മൂന്ന് പേരെയും പുറത്താക്കാൻ ആന്റി റാഗിങ് സെൽ കോളേജ് മാനേജ്മെന്റിന് നിർദ്ദേശം നൽകിയത്.
കേസിൽ വർക്കല പോലീസ് തുടർ നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: