തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിനു പേരുദോഷം ഉണ്ടാക്കിയതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അനുകമ്പയാര്‍ന്നവരുടെ നാടാണ് കേരളം. മലയാളി നേഴ്സുമാരുടെ സേവനത്തെ ലോകം വാഴ്ത്തുന്നു. വനിതകള്‍ നിര്‍ണ്ണായക പദവി അലങ്കരിക്കുന്ന സംസ്ഥാനം നൂറു ശതമാനം സാക്ഷരതയും നേടിയിട്ടുണ്ട് . എന്നിട്ടും ഇവിടെ രാഷ്ട്രീയ കൊലപാതകങ്ങല്‍ നടക്കുന്നത് സംസ്ഥാനത്തെ നാണം കെടുത്തുന്നു.
അക്രമരാഷ്ട്രീയത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും അംഗഹീനരായവര്‍ക്കും പെന്ഷന് നല്കുന്ന സര്‍വ്വമംഗളം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ക്കാരത്തോടും ജനാധിപത്യത്തോടും മനുഷൃത്തത്തോടും കാട്ടുന്ന ഒറ്റിക്കൊടുക്കലാണ് രാഷ്ട്രീയ അക്രമണങ്ങള്‍. എല്ലാത്തരം ആശയങ്ങളേയും ബഹുമാനിച്ചിരുന്ന സംസ്ക്കാരമാണ് ഭാരതത്തിന്റേത്. ആശയത്തെ ആശയം കൊണ്ടായിരുന്നു നേരിട്ടിരുന്നത്. ഒരിക്കലും വ്യക്തിപരമായി എടുത്തിരുന്നില്ല. ആരായും തള്ളാതെ എല്ലാവരേയും ഉള്‍ക്കൊള്ളുമായിരുന്നു. സ്വാര്‍ത്ഥതയുടെ രാഷ്ട്രീയമായിരുന്നില്ല ഭാരതത്തിന്റേത്. സ്ഥാനമാനങ്ങള്ക്കുവേണ്ടിയുമായിരുന്നില്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നത്. ത്യാഗത്തിന്റേയും തൃജിക്കലിന്റേയും രാഷ്ട്രീയമായിരുന്നു നമ്മുടേത്. ഗവര്‍ണര്‍ പറഞ്ഞു.
ലോകത്ത് സംഘര്ഷത്തിലുടെ നടന്ന വിപഌങ്ങളൊന്നും അധിക നാള് നിലനിന്നിട്ടില്ലന്നതാണ് ചരിത്രം. ആശയത്തിന്റെ പേരില്‍ വിലയേറിയ മനുഷ്യ ജീവിതം നശിപ്പിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഗവര്‍ണര്‍ പറഞ്ഞു.
നിയമസഭ അക്രമകേസില്‍ വിചാരണ തുടരാനുള്ള ഹൈക്കോടതി വിധിവന്നപ്പോള്‍ മുതിര്‍ന്ന നേതാവ് പറഞ്ഞത് നിയമസഭയില്നടന്നത് അക്രമമല്ല, രാഷ്ടീയമാണ് എന്നാണ്. രാഷ്ട്രീയത്തില്‍ അക്രമം ആകാം എന്ന തെറ്റായ സന്ദേശമ്ണിത് നല്‍കുന്നത്. ഏതു വിശ്വാസത്തിന്റേയും ആദര്‍ശത്തിന്റേയും പേരിലായാലും അക്രമങ്ങളും കൊലപാതകങ്ങളും ന്യായീകരിക്കാനാവില്ല. എത്രവലിയ അധികാരവും കരുത്തുമുണ്ടെങ്കിലും ആരും നിയമത്തിനതീതരുമല്ല.ആരീഫ് മുഹമ്മദ് ഖാന് പറഞ്ഞു.
ഓര്‍ത്തഡോക്സ് സഭാപരമാദ്ധ്യക്ഷന് ബസ്സേലിയോസ് മര്‍ത്തോമാ മാത്യൂസ് തൃതീയന്‍, ഇസ്ലാമിക പണ്ഡിതന് സി.എച്ച്. മുസ്തഫമൗലവി, മാധ്യമപ്രവര്ത്തകന് ഷാജന്‍സ്ക്കറിയ, പ്രശസ്ത പിന്നണിഗായകന്‍ ജി. വേണുഗോപാല്‍, ഭാരത് വികാസ്പരിഷത്ത് ഓര്‍ഗനൈസിംഗ് സെക്രട്ടറി സുരേഷ് ജയിന്, പ്രമുഖ ബിസിനസ് ഗ്രൂപ്പ് മേധാവിയും മുന്‍ എംപിയുമായ രവീന്ദ്ര കിഷോര്‍സിന്‍ഹ മാനവ്ദര്‍ശന്‍ അനുസന്ധാന്‍ ആന്‍ഡ് വികാസ് പ്രതിഷ്ഠാന്‍ ഡയറക്ടറും മുന്‍. എം.പിയുമായ മഹേഷ് ചന്ദ്രശര്‍മ്മ, ദില്ലി ദിവ്യാംഗകമ്മീഷണര്‍ രന്‍ജന്‍മുഖര്‍ജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചെങ്കല്‍ എസ്. രാജശേഖരന് നായര്‍ അദ്ധ്യക്ഷത വഹിച്ചു.
ഡോക്ടര്‍ മംഗളം സ്വാമിനാഥന് ഫൗണ്ടേഷനാണ് പ്രതിമാസം രണ്ടായിരം രൂപവീതം പെന്ഷന് നല്കുന്ന പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.സംസ്ഥാനത്തെ ആദ്യ രാഷ്ട്രീയക്കൊലപാതകമായ തലശ്ശേരി വാടിക്കല്‍ രാമകൃഷ്ണന്റെ ഭാര്യ മുതല്‍ സമീപരാഷ്ട്രീയ ക്കൊലപാതകങ്ങളില്‍പ്പെട്ടവരുടെ ആശ്രിതര്‍വരെ പെന്ഷന് പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്.
മത സമുദായരാഷ്ട്രീയ ഭേദമന്യേ എല്ലാവര്ക്കും അപേക്ഷിക്കാവുന്ന പെന്ഷന് പദ്ധതിയിലേക്ക് കേ രളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമായി അപേക്ഷകള്‍ ലഭിച്ചതില്‍ ഏറ്റവും അര്‍ഹരായവരെയാണ് ആദ്യഘട്ടം തെരഞ്ഞെടുത്തീട്ടുള്ളതെന്ന് ഡോക്ടര്‍ മംഗളം സ്വാമിനാഥന് ഫൗണ്ടേഷന് ചെയര്‍മാനും മാനേജിങ് ട്രസ്റ്റിയുമായ ഡോ ആര്. ബാലശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: