ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 13ന് ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കും. ഹിമാചലിലെ ഉന റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രധാനമന്ത്രി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. അതിനുശേഷം, ഒരു പൊതുചടങ്ങില്‍ പ്രധാനമന്ത്രി ഉന ഐഐഐടി രാജ്യത്തിന് സമര്‍പ്പിക്കുകയും ഉനയിലെ വന്‍ ഔഷധ പാര്ക്കിന് തറക്കല്ലിടുകയും ചെയ്യും. അതിനുശേഷം, ചമ്പയില്‍ ഒരു പൊതുചടങ്ങില്‍, പ്രധാനമന്ത്രി രണ്ട് ജലവൈദ്യുത പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഹിമാചല്‍ പ്രദേശില്‍ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി മൂന്നാം ഘട്ടത്തിന് ആരംഭം കുറിക്കുകയും ചെയ്യും .
ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രധാനമന്ത്രിയുടെ വ്യക്തതയുള്ള ആഹ്വാനം, ഗവണ്മെന്റിന്റെ വിവിധ പുതിയ സംരംഭങ്ങളുടെ പിന്തുണയിലൂടെ രാജ്യത്തെ ഒന്നിലധികം മേഖലകളില്‍ സ്വാശ്രയത്വം കൈവരിക്കുന്നതിലേക്ക് അതിവേഗം നീങ്ങുന്നതിലേക്ക് നയിച്ചു. അത്തരത്തിലുള്ള ഒരു പ്രധാന മേഖല ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ്, ഈ മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കുന്നതിനായി, ഉന ജില്ലയിലെ ഹരോളിയില്‍ 1900 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ബള്‍ക്ക് ഡ്രഗ് പാര്‍ക്കിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ പാര്‍ക്ക് സഹായിക്കും. ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുകയും 20,000ത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യും.
ഉന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐഐഐടി) പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. 2017ല്‍ പ്രധാനമന്ത്രിയാണ് ഇതിന്റെ തറക്കല്ലിട്ടത്. നിലവില്‍ 530ലധികം വിദ്യാര്‍ത്ഥികള്‍ ഈ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുന്നുണ്ട്. പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. അംബ് അണ്ടൗറയില്‍ നിന്ന് ന്യൂഡല്‍ഹി വരെയാണ് ഈ ട്രെയിനിന്റെ സര്‍വീസ്. ഇത് രാജ്യത്ത് അവതരിപ്പിക്കുന്ന നാലാമത്തെ വന്ദേ ഭാരത് ട്രെയിനായിരിക്കും, മുമ്പത്തേതിനേക്കാള്‍ നൂതന പതിപ്പാണിത്, ഇത് വളരെ ഭാരം കുറഞ്ഞതും കുറഞ്ഞ സമയത്തിനുള്ളില്‍ ഉയര്‍ന്ന വേഗത കൈവരിക്കാന്‍ കഴിവുള്ളതുമാണ്. വെറും 52 സെക്കന്റുകള്‍ കൊണ്ട് മണിക്കൂറില്‍ 100 ??കിലോമീറ്റര്‍ വേഗത കൈവരിക്കും. ട്രെയിനിന്റെ വരവ് ഈ മേഖലയിലെ ടൂറിസം വര്‍ദ്ധിപ്പിക്കാനും സുഖകരവും വേഗതയേറിയതുമായ യാത്രാമാര്‍ഗ്ഗം പ്രദാനം ചെയ്യാനും സഹായിക്കും.
രണ്ട് ജലവൈദ്യുത പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും 48 മെഗാവാട്ടിന്റെ ചഞ്ചുകകക ജലവൈദ്യുത പദ്ധതി, 30 മെഗാവാട്ടിന്റെ ദേതാള്‍ ചഞ്ചു ജലവൈദ്യുത പദ്ധതിയും . ഈ രണ്ട് പദ്ധതികളും പ്രതിവര്‍ഷം 270 ദശലക്ഷം യൂണിറ്റിലധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കും, ഹിമാചല്‍ പ്രദേശിന് ഈ പദ്ധതികളില്‍ നിന്ന് ഏകദേശം 110 കോടി രൂപയുടെ വാര്‍ഷിക വരുമാനം പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്തെ 3125 കിലോമീറ്റര്‍ റോഡുകളുടെ നവീകരണത്തിനായി പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി മൂന്നാം ഘട്ടത്തിന് (പിഎംജിഎസ്വൈ)3 പ്രധാനമന്ത്രി തുടക്കം കുറിക്കും. സംസ്ഥാനത്തെ 15 അതിര്‍ത്തികളിലും വിദൂര ബ്ലോക്കുകളിലുമായി 440 കിലോമീറ്റര്‍ റോഡ് നവീകരിക്കുന്നതിന് ഈ ഘട്ടത്തില്‍ കേന്ദ്രഗവണ്മെന്റ് 420 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: