ന്യൂദല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടന ഇന്ത്യ തന്നെയെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും ഐഎംഎഎഫ് പറഞ്ഞു.
അതേ സമയം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ അല്പം കുറവായിരിക്കും. അത് 6.8 ശതമാനമായിരിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കി. അമേരിക്കയുള്‍പ്പെടെയുള്ള വികസിത രാഷ്ട്രങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ നിന്നും പുറത്തുകടക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ അവസരോചിതമായ ഇടപെടലുകളും നയങ്ങളും ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. മോദിയുടെ കോവിഡ് നയങ്ങളും വികസനനയങ്ങളും ശരിവയ്ക്കുന്നതാണ് ഐഎംഎഫിന്റെ ഈ നിരീക്ഷണം. മൂന്ന് കോവിഡ് തരംഗങ്ങള്‍ അതിജീവിച്ചതും സ്വന്തമായി കോവിഡ് വാക്സിന് ഉല്പാദിപ്പിച്ച് വാക്സിനേഷന് വേഗത്തിലാക്കിയതും ജനങ്ങള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് സാമ്പത്തിക ഉത്തേജനം നല്കിയതും എടുത്തുപറയാവുന്ന നേട്ടമായി.
ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റ് രാജ്യങ്ങളിലെ വളര്‍ച്ച നിരക്ക് ഏറെ പിന്നിലാണ്. ഐഎംഎഫ് പട്ടിക കാണുക:
ലോകത്തിലെ ഒന്നാംകിട വികസിത രാഷ്ട്രങ്ങളും ചൈന പോലുള്ള അതിവേഗ വളര്‍ച്ച നേടിയിരുന്ന രാഷ്ട്രങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നതാണ് ഇന്ത്യയെ ഏറ്റവും വളരുന്ന രാജ്യമാക്കി മാറ്റിയത്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ആഗോള സാമ്പത്തിക കാഴ്ചപ്പാടിലാണ് ഐഎംഎഫിന്റെ ഈ വെളിപ്പെടുത്തലുകള്‍.
ഞെട്ടലുളവാക്കുന്നതാണ് യുഎസ്, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്, ജപ്പാന്, കാനഡ, ചൈന എന്നീ രാജ്യങ്ങളിലെ വളര്‍ച്ചാനിരക്കുകള്‍. യുഎസില്‍ അത് ഒരു ശതമാനമാണെങ്കില്‍, ജര്‍മ്മനിയില്‍ അത് നെഗറ്റീവ് വളര്‍ച്ചയാണ് (-0.3 ശതമാനം). ഫ്രാന്‍സില്‍ അത് 0.7 ശതമാനം മാത്രം. ഇറ്റലിയില്‍ നെഗറ്റീവ് വളര്‍ച്ചയാണ് (-0.2 ശതമാനം). ജപ്പാനില്‍ അത് 1.6 ശതമാനമാണ്. യുകെയില്‍ 0.3 ശതമാനം. കാനഡയില്‍ 1.5 ശതമാനം. ചൈന 4.4 ശതമാനം. അവിടെയാണ് ഇന്ത്യയുടെ 2022ലെ 6.1 ശതമാനം വളര്‍ച്ചയും 2023ലെ 6.8 ശതമാനം വളര്‍ച്ചയും തിളക്കമാകുന്നത്. റഷ്യയുടെത് നെഗറ്റീവാണ് -2.3 ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: