ന്യൂദല്‍ഹി: താന്‍ സോണിയയുടെ പ്രതിനിധിയായാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതെന്ന് മറയില്ലാതെ തുറന്നടിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഹൈക്കമാന്റിന്റെ പാവയായിരിക്കും പുതിയ കോണ്‍ഗ്രസ് പ്രസിഡന്റെന്ന വിമര്‍ശനം ശരിവെയ്ക്കുന്നതായിരുന്നു ഖാര്‍ഗെ നടത്തിയ ഈ പ്രസ്തവാന.
“സോണിയാഗാന്ധി എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. കോണ്‍ഗ്രസിനെ നയിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ മൂന്ന് പേരുകള്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ പേരുകള്‍ ചോദിച്ചില്ലെന്നും കോണ്‍ഗ്രസിനെ നയിക്കാനാണ് ആവശ്യപ്പെടുന്നതെന്നും പറഞ്ഞു.” – പുതിയ വെളിപ്പെടുത്തലില്‍ ഖാര്‍ഗെ പറഞ്ഞു.
ഇതോടെ താന്‍ ഹൈക്കമാന്റിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാണെന്ന കാര്യമാണ് ഖാര്‍ഗെ തുറന്നടിച്ചിരിക്കുന്നത്. അതേ സമയം നീതിയുള്ള മത്സരം നടക്കുമെന്ന് കരുതിയാണ് ശശി തരൂര്‍ കളത്തിലിറങ്ങിയത്.
എന്നാല്‍ ഒരു സംസ്ഥാനത്തും ഔദ്യോഗിക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ശശി തരൂരിനെ സ്വീകരിക്കാന്‍ എത്തുന്നില്ല. ആന്ധ്രയില്‍ കോണ്‍ഗ്രസ് അംഗം മാത്രമായ അസ്ഹറുദ്ദീന് എന്ന പഴയ ക്രിക്കറ്റര്‍ മാത്രമാണ് എത്തിയത്. മഹാരാഷ്ട്രയില്‍ തരൂരിനെ സ്വീകരിക്കാനെത്തിയത് പഴയ ചലച്ചിത്ര താരം സുനില്‍ ദത്തിന്റെ മകള്‍ പ്രിയദത്ത് മാത്രമാണ്. ഇതേ സ്ഥിതി തന്നെയാണ് മറ്റ് എല്ലാ സംസ്ഥാനങ്ങളിലും. അതേ സമയം മാധ്യമങ്ങള്‍ മാത്രം കൊട്ടിഘോഷിക്കുകയാണ് തരൂരിനെ. എന്തായാലും കോണ്‍ഗ്രസ് പതിവ് ചരിത്രം ഇക്കുറിയും ആവര്‍ത്തിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി.ഗാന്ധികുടുംബത്തിന്റെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥി മൃഗീയ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന കാര്യം ഉറപ്പായി. ഇവിടെ ഖാര്‍ഗെ ആകെയുള്ള 9000 വോട്ടുകളില്‍ ഭൂരിപക്ഷവും പെട്ടിയില്‍ വീഴ്ത്തുമെന്നുറപ്പ്. അപഹാസ്യനായ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കോണ്‍ഗ്രസുകാര്‍ തന്നെ തരൂരിനെ തള്ളും. കേരളത്തില്‍ വോട്ടുള്ള കോണ്‍ഗ്രസുകാരല്ല, മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കാന്‍ വോട്ടില്ലാത്ത കോണ്‍ഗ്രസുകാരാണ് തരൂരിന് സ്വീകരണങ്ങള്‍ നല്കി വാര്‍ത്തകളില്‍ നിറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: