ന്യൂദല്‍ഹി : ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ചന്ദ്രചൂഡിനെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന നിര്‍ദ്ദേശം നിലവിലെ ചീഫ് ജസ്റ്റിസ് യു.യു. ലളിത് കേന്ദ്ര സര്‍ക്കാരിന് കൈമാറി. ശുപാര്‍ശയുടെ പകര്‍പ്പ് നിയുക്ത ചീഫ് ജസ്റ്റിസിന് രാവിലെ പത്തേ കാലിന് സുപ്രീം കോടതിയിലെ ജഡ്ജസ് ലോഞ്ചില്‍ ജഡ്ജിമാരുടെ സാന്നിധ്യത്തില്‍ വച്ച് ചീഫ് ജസ്റ്റിസ് യു.യു. ലളിത് കൈമാറി. നിയമനം സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസിനോട് നിര്‍ദ്ദേശങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നതാണ്.
നവംബര്‍ 9ന് പുതിയ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായാണ് ഡി.വൈ. ചന്ദ്രചൂഡ് ചുമതലയേല്‍ക്കുന്നത്. 2024 നവംബര്‍ പത്ത് വരെ രണ്ട് വര്‍ഷത്തേയ്ക്കാണ് ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: