കൊച്ചി: ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതു മുതല്‍ ഹാജരാകാതെ ഒഴികഴിവുകള്‍ പറഞ്ഞ തോമസ് ഐസക്ക് ഇപ്പോള്‍ ആശ്വാസം തേടി ഹൈക്കോടതിയില്‍. ഏതാനും ദിവസം മുന്‍പ് ഇഡി നിലപാട് കടുപ്പിച്ചതോടെയാണ് സമന്‍സില്‍ നിന്നും രക്ഷനേടാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.
ഇഡി അയച്ച സമന്‍സ് റദ്ദാക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം. തോമസ് ഐസക്കിന് പുറമെ കിഫ്ബിയും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഫെമ നിയമം ലംഘിച്ചു എന്നാണ് ഇഡി കുറ്റപ്പെടുത്തുന്നതെങ്കിലും കുറ്റം എന്തെന്ന് പറയുന്നില്ലെന്നാണ് തോമസ് ഐസക് ഹര്‍ജിയില്‍ വാദിക്കുന്നത്. റിസര്‍വ്വ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്നാണ് ഹര്‍ജിയില്‍ കിഫ്ബിയുടെ വാദം. ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നാണ് കിഫ്ബിയുടെ മറ്റൊരു നിലപാട്.
സംശയകരമായ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് ചോദിച്ചറിയാനാണ് സമന്‍സ് അയച്ചതെന്നും ഇഡി കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് വിധി പറയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: