സാധാരണസംഭാഷണങ്ങളില്‍ പോലും സ്ത്രീവിരുദ്ധത ഉണ്ടോ എന്ന് മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചു ‘ശാക്തീകരണം’ ഉറപ്പാക്കുന്ന പ്രഖ്യാപിത ഫെമിനി’കള്‍ക്ക് ‘മീശ’യുടെ സ്ത്രീവിരുദ്ധത ദൃഷ്ടിഗോചരം അല്ലാതെ പോകുന്നതില്‍ അത്ഭുതമൊന്നുമില്ല. തന്റെ വികലമായ അരാഷ്ട്രീയതയില്‍ ചാലിച്ചു ഒളിച്ചുകടത്തുന്ന ലൈംഗീക അരാജക വാദത്തിലൂടെ അസ്തിത്വം വെളിവാക്കിയ ആഭാസനോവലിസ്റ്റിന് ‘വയലാര്‍ അവാര്‍ഡ് ലഭിച്ചു എന്നാണ് ആഘോഷിക്കപ്പെടുന്നത്.
ഇത്തരം മനോവൈകല്യങ്ങളോട് സമരസപ്പെടുത്തുന്ന നിലവാരത്തകര്ച്ചയിലേക്ക് അവാര്‍ഡ് കമ്മിറ്റി കൂപ്പുകുത്തിയതിന് ഒരേ ഒരു കാരണമേയുള്ളൂ…
ഈ അശ്ലീലരചനയില് ഹിന്ദു സമൂഹത്തെ അങ്ങേയറ്റം മലീമസമാക്കി ചിത്രീകരിച്ച് അവഹേളിച്ചിരിക്കുന്നു എന്നത് മാത്രമാണത്.
വളരെ ബോധപൂര്‍വം ഇന്നാട്ടിലെ ഒരു വിഭാഗം ജനതയുടെ വിശ്വാസങ്ങളെ അവഹേളിച്ചവന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരേയും ഈ അവസരത്തില്‍ മറന്നുപോകരുതല്ലോ.
ഒരു നീതിപീഠവും ഭരണകൂടവും രാഷ്ട്രീയപാര്‍ട്ടികളും ഈ ജനതയുടെ പരാതികള്‍ ചെവിക്കൊണ്ടില്ല.
പകരം പരമാവധി കുത്തി മുറിവേല്പിക്കാന് ആണ് മുതിര്‍ന്നിട്ടുള്ളത്…
പ്രസിദ്ധീകരിക്കാന്‍ തയ്യാറായ മാതൃഭൂമിക്കെതിരെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍ പ്രതിഷേധിക്കാന്‍ ഇറങ്ങിയപ്പോഴും പിന്നില്‍ നിന്നും കുത്തിയവരാണ് വിവിധ രാഷ്ട്രീയകക്ഷിനേതാക്കള്‍.
ചെന്നിത്തല മഹാശയന് ‘പുസ്തകപ്രസാധനം’ തന്റെ ചുമതലയില്‍ തന്നെ നടത്താന്‍ തയ്യാറായി മുന്നോട്ടു വന്നു.
ഇടതുപക്ഷനേതാക്കള്‍ ഹരീഷിന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ‘ഫാസിസ്റ്റ് വര്‍ഗീയശക്തികള്‍ക്കെതിരെ’ നിരവധി തിട്ടൂരങ്ങള്‍ ഇറക്കി.
മറ്റൊരു മഹാനുഭാവന് ഈ അവസരത്തില്‍ ‘മാതൃഭൂമി’യെ ‘മലയാളത്തിന്റെ മനസ്സാക്ഷി’ എന്നു സാക്ഷ്യപത്രം നല്കി ഉദാത്തീകരിച്ചു.
അതിനിടെ ‘ധൈര്യപൂര്‍വം’ ഡിസി ബുക്സ് പുസ്തകം പ്രസിദ്ധീകരിച്ചു തങ്ങളുടെ ‘സാംസ്കാരിക പ്രതിബദ്ധത’ ഉയര്‍ത്തിപ്പിടിച്ചു.
ഇപ്പോള്‍ വയലാര്‍ അവാര്‍ഡ് കമ്മിറ്റിക്കാരും കൃതകൃത്യരായിട്ടുണ്ട്.
പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തിയവരോടും സംസ്കാരികനായകരുടെ വായില്‍ തിരുകാനുള്ള ‘വാഴക്കുല’യുമായി പോകുന്നവരോടുമൊക്കെയായി എന്നോണം ദൂരെ നിന്നും ചങ്ങമ്പുഴയുടെ ശബ്ദവും കേള്‍ക്കുന്നുണ്ട്…
ഇതിനെല്ലാം പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങള്തന് പിന്മുറക്കാര്’..
ഡോ: ഭാര്‍ഗവ റാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: