തിരുവനന്തപുരം: നഗരത്തിലെ പൊതുറോഡ് സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങ്ങിന് പതിച്ച് നല്കി മേയര്‍ ആര്യ രാജേന്ദ്രന്. സര്‍ക്കാരിന് പോലും റോഡ് പാര്‍ക്കിങ്ങിന് പതിച്ച് നല്കാന് അനുവാദമില്ലാതിരിക്കെയാണ് മേയറുടെ നടപടി. ഇതിന് പിന്നില്‍ അഴിമതി ഉണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്തുവന്നിട്ടുണ്ട്.
നഗരത്തിലെ ഏറ്റവും തിരക്കേറിയ എംജി റോഡില്‍ സ്വകാര്യ ഹോട്ടലില്‍ നിന്ന് പ്രതിമാസം 5,000 രൂപ വാടക ഈടാക്കിയാണ് പൊതുമരാമത്ത് റോഡ് പതിച്ച് നല്‍കിയിരിക്കുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനപ്രകാരം ഇതിനായി ഹോട്ടലുടമയും കോര്പറേഷന് സെക്രട്ടറിയും 100 രൂപയുടെ പത്രത്തില്‍ കരാറുണ്ടാക്കി ഒപ്പും വച്ചിട്ടുണ്ട്.
റോഡ് സുരക്ഷാ നിയമപ്രകാരം റോഡ് പാര്‍ക്കിങ്ങിന് അനുവദിക്കാന്‍ സര്‍ക്കാരിന് പോലും അധികാരമില്ല. മുന്‍പ് പൊതുജനങ്ങളില്‍നിന്ന് 10 രൂപ ഈടാക്കി പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചിരുന്ന സ്ഥലമാണ് ഹോട്ടലിന് കൈമാറിയത്. ഈ സ്ഥലത്ത് മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഹോട്ടലുകാര്‍ തടയാന്‍ തുടങ്ങിയത് വാക്കുതര്‍ക്കത്തിനു വഴിവച്ചിരുന്നു. കോര്‍പറേഷന്റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: