ന്യൂദല്‍ഹി: പുതിയ എഐസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയെ ഗാന്ധി കുടുംബം റിമോട്ട് കണ്ട്രോളില് നിയന്ത്രിക്കുമെന്ന വാദം തെറ്റാണെന്ന് രാഹുല്‍ ഗാന്ധി.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും ഔന്നത്യമുള്ള നേതാക്കളാണ്. അവരെ ഗാന്ധി കുടുംബം റിമോട്ട് കണ്ട്രോള് വഴി നിയന്ത്രിക്കുമെന്ന് പറയുന്നത് അപമാനമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഖാര്‍ഗെ ഗാന്ധി കുടുംബത്തിന്റെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണം ശരിയാണെന്ന് വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശശി തരൂരിനെ ഒഴിവാക്കി ഖാര്‍ഗെയ്ക്ക് പരസ്യപിന്തുണ നല്കുന്നതില് നിന്ന് വ്യക്തമാണ്. അതിനിടെയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് ആരായാലും തങ്ങള്‍ റിമോട്ട് കണ്ട്രോള് വഴി നിയന്ത്രിക്കില്ലെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവന.
തരൂര്‍ ഈ തെരഞ്ഞെടുപ്പില്‍ തോല്ക്കുമെന്നുറപ്പായിക്കഴിഞ്ഞു. കാരണം തരൂര്‍ ചെല്ലുന്ന ഒരു സംസ്ഥാനത്തിലും കോണ്‍ഗ്രസിന്റെ ഭാരവാഹികള്‍ ആരും തരൂരിനെ സ്വീകരിക്കാനെത്തുന്നില്ല. മാത്രമല്ല, തരൂരിനുള്ള മാധ്യമ പിന്തുണയില്‍ ഭയന്ന് പല കോണ്‍ഗ്രസ് നേതാക്കളും പരസ്യമായി തന്നെ ഖാര്‍ഗെയ്ക്ക് വോട്ട് പിടിക്കാനും ഇറങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: