മംഗളൂരു: ലക്ഷങ്ങളുടെ സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ കാസര്‍കോട് സ്വദേശി അറസ്റ്റില്‍. 38 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി ചേരൂര്‍ സ്വദേശി മുഹമ്മദ് സാബിര്‍ ശരീഫീലാണ് പിടിയിലായത്. കസ്റ്റംസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 741 ഗ്രാമിന്റെ 24 കാരറ്റ് സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്.
ദുബൈയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന സാബിറിനെ പരിശോധിച്ചപ്പോള്‍ സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ ഗുളികകളാക്കി മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ടുമാരായ മുഹമ്മദ് കാജര്‍, ചന്ദ്രമോഹന്, അശോണിക്, സുധീര്‍കുമാര്‍, ദേവേന്ദ്ര പ്രതാപ് സിങ്, സുഭാഷ് മുകേഷ്, പ്രതിഭ, ഹരിമോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: