തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിര്‍മിക്കുന്ന റെയില്‍പാതയുടെ രൂപരേഖയില്‍ മാറ്റം വരുത്തിയതോടെ റിപ്പോര്‍ട്ട് തിരിച്ചയച്ച് കേന്ദ്രം. കരയിലൂടെയുള്ള റെയില്‍വേ പാതയ്ക്കാണ് കേന്ദ്രം അനുമതി നല്‍കിയിരുന്നത്. രൂപരേഖയില്‍ മാറ്റം വരുത്തി നല്‍കിയതോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കാതെ റിപ്പോര്‍ട്ട് തിരിച്ചയച്ചു നല്‍കിയത്.
കരയിലൂടെയുള്ള റെയില്‍ മാറ്റി തുരങ്ക പാതയാക്കിയാല്‍ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം അടക്കമുള്ള സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിക്കാനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബറില്‍ ചേര്‍ന്ന വിദഗ്ധ സമിതിയാണ് തുരങ്ക പാത നിര്‍മിക്കുന്നത് സംബന്ധിച്ച് നിലപാട് സ്വീകരിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന് വീണ്ടും റിപ്പോര്‍ട്ട് നല്‍കുമെന്ന് അന്താരാഷ്ട്ര സീപോര്‍ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് അറിയിച്ചു.
പദ്ധതി പ്രദേശം മുതല്‍ ബാലരാമപുരം വരെ 10.7 കിലോമീറ്റര്‍ വരെയാണ് നിര്‍ദിഷ്ട തുരങ്ക പാത. സ്ഥലം ഏറ്റെടുക്കുന്നതില്‍ ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങളും മറ്റും ഒഴിവാക്കുന്നതിനായാണ് തുരങ്ക പാതയാക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: